യൂത്ത് ലീഗിൻ്റെ ഇടപെടൽ,അപകടാവസ്ഥയിലായ മൊഗർ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിച്ചു,ലൈക്കടിച്ച് നാട്ടുകാർ
മൊഗ്രാൽ പുത്തൂർ:(www.thenorthviewnews.in) അപകടാവസ്ഥയിലായ മൊഗർ ട്രാൻസ്ഫോർമർ മുസ്ലിം യൂത്ത് ലീഗിൻ്റെ ഇടപെടലിനെ തുടർന്ന് വൈദ്യുതി വകുപ്പധികൃതർ ഉടൻ' മാറ്റി സ്ഥാപിച്ചു. നിരവധി പേർ യാത്ര ചെയ്യുന്ന റോഡരികിലാണ് ഈ ട്രാൻസ്ഫോർമർ അപകട ഭീഷണിയുയർത്തി നിന്നിരുന്നത്. ഭിത്തി തകർന്ന് വീഴാൻ പാകത്തിലായിരുന്നു, മഴ ശക്തമായതോടെ വെള്ളം കയറിയ അവസ്ഥയിലായി. ഇതോടെ ജനങ്ങൾ ഭീതിയിലായി.
അപകടാവസ്ഥയിലായ മൊഗർ ട്രാൻസ്ഫോർ ഉടൻ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് ജീലാനി കല്ലങ്കൈ എൻ എ.നെല്ലിക്കുന്ന് എം എൽ എ, കെ എസ് ഇ ബി ഡപ്യൂട്ടി ചീഫ് എൻജിനീയർ സുരേന്ദ്രൻ എന്നിവരുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് താൽക്കാലിക പരിഹാരമായത്.എം എൽ എയും വൈദ്യുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് കാര്യത്തിൻ്റെ ഗൗരവം പറഞ്ഞു കൊടുത്തു. പിന്നീട് നെല്ലിക്കുന്ന് സെക്ഷന് കീഴിലെ ഉദ്യോഗസ്ഥർ വളരെ വേഗത്തിൽ ശരിയാക്കുകയായിരുന്നു, മൊഗർ ശായാ മുസ്ലിം യൂത്ത് ലീഗും, എസ് എസ് എഫ് യൂണിറ്റും ഇതിനുള്ള പരിഹാരത്തിനായി ശ്രമിച്ചിരുന്നു, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നാട്ടുകാർ അഭിനന്ദിച്ചു.

Post a Comment