പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്


തിരുവനന്തപുരം :(www.thenorthviewnews.in) പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്. തടവുകാരുടെ ഒരു ബ്ലോക്കിലെ 99 പേരെ പരിശോധിച്ചതിലാണ് 59 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരെ താത്കാലികമായ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ജയിലില്‍ സിഎഫ്എല്‍ടിസി സജ്ജമാക്കി രോഗബാധിതരെ അവിടേക്ക് മാറ്റും.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 1200 ഓളം തടവുകാര്‍ ഉണ്ട്. അതിനാല്‍ തന്നെ അടുത്തദിവസങ്ങളില്‍ ജയിലില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നാണ് വിവരം. തലസ്ഥാന ജില്ലയില്‍ കൊവിഡ് വ്യാപനം അതിസങ്കീര്‍ണമായി തുടരുകയാണ്. ലാര്‍ജ് ക്ലസ്റ്ററായ അഞ്ചുതെങ്ങില്‍ 14 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി മേഖലയിലാണ് ഇന്ന് പരിശോധന നടത്തിയത്. 34 പേരില്‍ നടത്തിയ പരിശോധനയിലാണ് 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പൂവച്ചലില്‍ ഇന്ന് എട്ടുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Post a Comment

Previous Post Next Post