തബ്​ലീഗുകാരെ പിടിച്ചാൽ സമ്മാനം നൽകുമെന്ന്​ പ്രഖ്യാപിച്ചയാൾ കോവിഡ്​ ബാധിച്ച്​ മരിച്ചു



ഉത്തര്‍പ്രദേശ് :(www.thenorthviewnews.inതബ്‌ലീഗ് പ്രവര്‍ത്തകരെ പിടികൂടുന്നവര്‍ക്ക് 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച അജയ് ശ്രീവാസ്‍തവ എന്ന അജ്ജു ഹിന്ദുസ്ഥാനി കൊവിഡ് ബാധിച്ച് മരിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദു സംഘടനയായ യുവവാഹിനിയുടെ പ്രവര്‍ത്തകനായിരുന്നു. ഇദ്ദേഹത്തിന്റെ മാതാവും സഹോദരിയും കൊവിഡ് ബാധിച്ചാണ് മരിച്ചത്.

യോഗിയുടെ വലം കൈയ്യായ അജ്ജു ഹിന്ദുസ്ഥാനി 'യോഗിയുടെ ഹനുമാൻ' എന്നാണ്​ അറിയപ്പെട്ടിരുന്നത്.

ലോക്​ഡൗണിന്​ മുമ്പ്​ തബ്​ലീഗ്​ ആസ്ഥാനമായ നിസാമുദ്ദീൻ മർകസിൽ നടന്ന ചടങ്ങിൽ പ​ങ്കെടുത്തവർക്ക്​ കോവിഡ്​ ബാധിച്ചുവെന്ന വിവരം പുറത്തു വന്നപ്പോഴായിരുന്നു അജ്ജുവിന്റെ വിവാദ പ്രസ്​താവന. തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുക്കുന്നവരോ റോഹിംഗ്യന്‍ അഭയാര്‍ഥികളോ ആരായലും മുസ്‌ലിംകള്‍ രാജ്യത്ത് കൊവിഡ് പടര്‍ത്താന്‍ ഗൂഢാലോചന നടത്തുകയാണ് എന്നായിരുന്നു അജ്ജു ഹിന്ദുസ്ഥാനിയുടെ വാക്കുകള്‍. തബ്​ലീഗ്​ അംഗങ്ങളെ പിടികൂടി പ്രാദേശിക ഭരണകൂടത്തിനുമുന്നിൽ ഹാജരാക്കുന്നവർക്ക്​ ഹിന്ദു യുവ വാഹിനി 11,000 രൂപ നൽകുമെന്നായിരുന്നു പ്രഖ്യാപനം.

Post a Comment

Previous Post Next Post