മുളിയാർ കമ്യുണിറ്റി ഹെൽത്ത് സെന്ററിൽ വിദഗ്ദ് ഡോക്ടർന്മാരെ നിയമിക്കണം: കെ.പി.എസ്.എസ്
ബോവിക്കാനം:(www.thenorthviewnews.in) കോവിഡ്- 19 ന്റെ സാഹചര്യത്തിൽ ഈ പ്രദേശത്തെ രോഗികൾ നേരിട്ടു കൊണ്ടിരിക്കുന്ന ചികിത്സാ സൗകര്യങ്ങളുടെ കുറവുകൾപരിഹരിക്കുവാനായി ബോവിക്കാനത്ത് പുതിയ കെട്ടിടങ്ങളുടെ പണി എത്രയും പെട്ടന്ന് പൂർത്തീകരിച്ച് കാർഡിയോളജി ,ന്യൂറോളജി ഉൾപ്പെടെയുള്ള ഡോക്ടർ ന്മാരുടെ സേവനം ഉറപ്പ് വരുത്തുന്ന തരത്തിലുള്ള അത്യാഹിത വിഭാഗം ഉടനെ ആരംഭിക്കണമെന്ന് കേരള പൗരാവകാശ സംരക്ഷണ സമിതി മുളിയാർ പഞ്ചായത്ത് കമ്മിറ്റി രൂപീകരണയോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.
കുറ്റക്കോൽ ,മുളിയാർ ,കാറ ഡുക്ക പഞ്ചായത്തുകളുടെ സംഗമ സ്ഥലമായ ബോവിക്കാനത്തെ പ്രസ്തുത ആസ്പത്രിയിൽ നിലവിലുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ഈ പ്രദേശങ്ങളിലുള്ള നൂറുക്കണക്കിന്ന് എ ഡോസൾഫാൻ നിത്യരോഗികളായി തീർന്നവർക്ക് ഇത് ഏറെ ഗുണകരമായിരിക്കുമെന്നതിനാൽ സ്ഥലം എം.എൽ.എ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് മൊട്ടഅബ്ദുൾ ഖാദറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം സംസ്ഥാന പ്രസിഡൻറ് ശാഫി മാപ്പിളക്കുണ്ട് ഉൽഘാടനം ചെയ്തു .ജില്ലാ ജനറൽ സെക്രട്ടറി കട്ടിയാനം മുഹമ്മദ്കുഞ്ഞി, മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ മാളിക, നാരായണൻ മാസ്റ്റർ കുണ്ടൂച്ചി, സരോജിനി ടീച്ചർ, കുഞ്ഞിരാമൻ മാസ്റ്റർ, ജാബർ പൊവ്വൽ, സി. എൻ .ഹമീദ് ചാലിൽ, എന്നിവർ സംസാരിച്ചു.എം.എ.അഷ്റഫ് ഇസ്സത്ത് സ്വാഗതവും സ്വരാജ് കാനത്തൂർ നന്ദിയും പറഞ്ഞും
ജാസർ പൊവ്വൽ (പ്രസിഡന്റ്) ,ബി.എച്ച് ഹമീദ്, രവികുമാർ (വൈ: പ്രസിഡന്റ് ) അഷ്റഫ് ഇസ്സത്ത് (ജനറൽ സെക്രട്ടറി) വിജയൻ മുല്ലച്ചേരി, നാരായണൻ മല്ലം (ജോ: സെക്രട്ടറിമാർ) സ്വരാജ് കാനത്തൂർ (ട്രഷറർ) എന്നിവരടങ്ങുന്ന പഞ്ചായത്ത് കമ്മിറ്റിക്ക് രൂപം നൽകി
കുട്ടിയാനം മുഹമ്മദ് കുഞ്ഞി
99952702 28
ഷാഫി മാപ്പിളക്കുണ്ട്
7904 l6401, 9048954809 .

Post a Comment