മദ്രസ്സാ അധ്യാപകർക്ക് ഖാദിം അൽ റഹ്മാൻ സ്വാന്തന പദ്ധതിയുമായി : അബുദാബി കെ എം സി സി കാസർകോട് മുനിസിപ്പൽ കമ്മിറ്റി
കാസർകോട്:(www.thenorthviewnews.in) കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന മദ്രസ്സാ അധ്യാപകർക്ക് ഇസ്ലാമിക പുതു വർഷമായ ദിനമായ മുഹറം 1 ന് അവരുടെ ദുരിത ജീവിതത്തിന് ഒരു കൈതാങ് എന്ന നിലയിൽ അബുദാബി കാസർകോട് മുനിസിപ്പൽ കമ്മിറ്റി ഖാദിം അൽ റഹ്മാൻ എന്ന പേരിൽ 20 ഓളം സാധനങ്ങലടങ്ങിയ ഭക്ഷണ കിറ്റ് കാസർകോട് മുനിസിപ്പൽ പരിധിയിലെ ജോലി നഷ്ടപെട്ട , ശമ്പളം ലഭിക്കാത്ത ,ശമ്പളം ഭാഗികമായി ലഭിക്കുന്ന മദ്രസ്സാ അധ്യാപകർക്ക് നൽകുന്ന കിറ്റിന്റെ വിതരണ ഉത്ഘാടനം കാസർകോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ എം കടവത്ത് മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഹകീം അജ്മൽ തളങ്കരയ്ക് നൽകി നിർവഹിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു .
ചടങ്ങിൽ വെച് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയ്ക് കെഎംസിസി മുനിസിപ്പൽ കമ്മിറ്റി നൽകുന്ന മരണാന്തര കര്മങ്ങൾ ചെയ്യാനുള്ള കഫൻ കിറ്റ് തകരീം അൽ ഇഹ്സാന്റെ ഉത്ഘാടനം മുൻ അബുദാബി കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി ടി എം എ തുരുത്തി മുനിസിപ്പൽ ലീഗ് ട്രഷറർ മുഹമ്മദ് കുഞ്ഞി തായലങ്ങാടിയ്ക് നൽകിയും , നിർധന മദ്‌റസാ വിദ്യാർത്ഥിക്ക് ഓൺലൈൻ പഠന സഹായ ഉപകരണ വിതരണം മുൻ അബുദാബി കെ എം സി സി മുനിസിപ്പൽ ജനറൽ സെക്രട്ടറി ശിഹാബ് ഊദ് , എം എസ് എഫ് മുനിസിപ്പൽ ജനറൽ സെക്രട്ടറി ഇബ്രാഹിം ഖാസിയാരകതിന് നൽകി നിർവഹിച്ചു.
ഗഫൂർ ഊദ് , ഷാനു തായലങ്ങാടി, നാച്ചു കെ ബി , റൗഫ് എന്നിവർ സംബന്ധിച്ചു. ശിഹാബ് ഊദ് സ്വാഗതവും , ഫിറോസ് അടുക്കത്ത്ബയൽ നന്ദിയും പറഞ്ഞു.

Post a Comment