തുടർച്ചയായ എട്ടാം ദിവസവും ശുചീകരണപ്രവർത്തനങ്ങളിൽ സജീവമായി മുസ്ലിം യൂത്ത് ലീഗ്




മധൂർ:(www.thenorthviewnews.in) തുടർച്ചയായ എട്ടാം ദിവസവും ശുചീകരണപ്രവർത്തനങ്ങളിൽ സജീവമായി മുസ്ലിം യൂത്ത് ലീഗ് മധൂർ പഞ്ചായത്ത് ഹിദായത്ത് നഗർ ശാഖ പ്രവർത്തകർ. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച ത്രീ ഡേ  മിഷന്റെ  ഭാഗമായി ആരംഭിച്ച ക്ലീനിംഗ് പരിപാടി എട്ടാം ദിവസവും തുടരുകയാണ്. സ്കൂൾ പരിസരം വൃത്തിയാക്കിയും, റോഡിന്റെ ഇരുവശങ്ങളിലും ഉള്ള കാടുകൾ വെട്ടിത്തെളിച്ചും, ഓവുചാലുകൾ വൃത്തിയാക്കിയും, നാട്ടിലെ പ്രധാന തോടുകൾ വൃത്തിയാക്കിയും മഴക്കാല പ്രയാസങ്ങൾ നീക്കുന്നതിനു വേണ്ടി മുന്നിട്ടിറങ്ങി  ജനശ്രദ്ധ ഏറ്റുവാങ്ങിയിരിക്കുകയാണ് ഹിദായത്ത് നഗർ ശാഖ യൂത്ത് ലീഗ് പ്രവർത്തകരും വൈറ്റ് ഗാർഡ് അംഗങ്ങളും. വരും ദിവസങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ തുടരും

Post a Comment

Previous Post Next Post