രാജ്യത്ത് കോവിഡ് ബാധിതര്‍ രണ്ട് ലക്ഷം കടന്നു: 24 മണിക്കൂറിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ൽ കൂടുതൽ
ന്യൂഡൽഹി:(www.thenorthviewnews.in)രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 170ലധികമാണ്. ആകെ മരണം 5,800 കടന്നു. അതേസമയം രോഗമുക്തി 48 ശതമാനത്തില്‍ അധികമാണെന്നും മരണ നിരക്ക് മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണെന്നും ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു.
119 കുടിയേറ്റ തൊഴിലാളികളടക്കം 348 പേ൪ക്കാണ് യുപിയിൽ മാത്രം പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയിലെ ധാരാവിയിൽ 25 പേ൪ക്ക് കോവിഡ് സ്ഥിരീകരിച്ചതടക്കം മഹാരാഷ്ട്രയിൽ 2000ലധികം പേ൪ക്ക് കോവിഡ് ബാധിച്ചു. ഡൽഹിയിൽ ഇന്നലെയും 1298 പേ൪ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉത്തരാഖണ്ഡിൽ 41 പേ൪ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകൾ രണ്ട് ലക്ഷത്തിന് മുകളിലായി.

Post a Comment