ചാര്‍ട്ടേഡ് വിമാന വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍;എല്ലാ വിമാനങ്ങള്‍ക്കും അനുമതി നല്‍കിയെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്
തിരുവനന്തപുരം: (www.thenorthviewnews.in) ചാര്‍ട്ടേഡ് വിമാന വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രി കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല.ഗൾഫിൽ നിന്ന് മാത്രം 24 വിമാനങ്ങൾ ഒരു ദിവസം വരുമെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചു.എന്നാല്‍ 12 വിമാനങ്ങള്‍ക്ക് മാത്രമാണ് കേരളം അനുമതി നല്‍കിയത്.ചാർട്ടർ വിമാനങ്ങളുടെ സീറ്റ് നിരക്ക് വിമാന കമ്പനികളാണ് തീരുമാനിക്കുന്നതെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിക്കുകയാണ് കാര്യങ്ങൾ കുറച്ച് കൂടി വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശത്തു നിന്നു മലയാളികളെ വിമാനത്തിൽ കൊണ്ടുവരുന്ന കാര്യത്തിൽ കേരളം ഇതുവരെ കേന്ദ്രത്തോടു ‘നോ’ പറഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാനങ്ങൾ പരിമിതപ്പെടുത്തണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടുവെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ വന്ദേഭാരത് മിഷന്‍ ദൌത്യത്തിന്‍റെ ഭാഗമായി വിമാനങ്ങള്‍ വരുന്നതിന് നിബന്ധന വച്ചിട്ടില്ലെന്നും വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment