മംഗ്ളൂരു വിമാന ദുരന്തം: നഷ്ടപരിഹാരത്തിനായുള്ള അബ്ദുൽ സലാമിന്റെ നിയമ പോരാട്ടം പത്താണ്ട് പിന്നിട്ടു




കാസർകോട്:(www.thenorthviewnews.in)
മംഗളൂരു വിമാന ദുരന്തം: മോൺട്രിയൻ ഉടമ്പടി പ്രകാരമുള്ള നഷ്ടപരിഹാരത്തിനായി അബ്ദുൽ സലാമിന്റെ പോരാട്ടം പത്ത് വർഷമായി               കാസർകോട്. മംഗളൂരു ബജ്പെ ഇൻറർനാഷണൽ വിമാനത്താളവളത്തിൽ ലാൻറിംഗിനിടെ നിയന്ത്രണം വിട്ട് വിമാനത്തിന് തീപ്പിടിച്ച് 158 പേർ മരിച്ച കേസിൽ നഷ്ട പരിഹാരത്തിനായുള്ള അബ്ദുൽ സലാമിന്റെ പോരാട്ടത്തിന് പത്ത് വർഷം പിന്നിട്ടു.2010 മെയ് 22ന് പുലർച്ചെയാണ് ദുബൈയിൽ നിന്ന് 166 യാത്രക്കാരുമായി ബജ്പെയിലിറങ്ങുന്നതിനിടയിൽ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കെഞ്ചാർ കുന്നിൽ ചെരുവിൽ കത്തിയമർന്നത്   'വിമാനത്തിലുണ്ടായിരുന്ന ക്രൂ മെമ്പർമാരടക്കം 166 പേരിൽ 158 പേരും കത്തിയമർന്നിരുന്നു. ഭൂരിഭാഗവും മലയാളികളായിരുന്നു. വിമാന ദുരന്തത്തിൽ മരണപെട്ടവരുടെ ആശ്രിതർക്ക് മോൺട്രിയൻ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഏകദേശം 75 ലക്ഷത്തോളം രുപ വീതം നഷ്ടപരിഹാരം നൽകുമെന്ന് അന്ന് വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ സംഭവ ദിവസം മംഗ്ളൂര്യ വച്ച് വാർത്താലേഖകരോട് പറഞ്ഞിരുന്നു' എയർ ഇന്ത്യ എർപ്പാടാക്കിയ നാനാവതി കമ്മീഷൻ ദുരന്തത്തിൽ മരണപെട്ടവരുടെ ആശ്രിതരുമായി ചർച്ച നടത്തി 30 ലക്ഷം രൂപ മുതൽ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരുന്നു.എന്നാൽ മകൻ നഷ്ടപ്പെട്ട ആരിക്കാടി സ്വദേശി അബ്ദുൽ സലാം ഈ തുക അപര്യാപ്തമാണെന്ന് കാട്ടി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.ഇവർക്ക് പിന്തുണയുമായി എയർക്രാഷ് വിക്ടിംഗ് അസോസിയേഷൻ രംഗത്ത് വന്നു. മോൺട്രിയൻ കരാറിന്റെ അടിസ്ഥാനത്തിൽ നഷ്ട പരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.എന്നാൽ ഇതിനെതിരെ എയർ ഇന്ത്യാ ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹരജിയിൽ ഡിവിഷൻ ബെഞ്ച് 'വിധി റദ്ദാക്കി.ഇതിനെതിരെ അബ്ദുൽ സലാം സുപ്രിം കോടതിയിൽ ഫയൽ ചെയത കേസിൽ നിയമ സഹായവുമായി എയർക്രാഷ് വിക്ടിംഗ് സ് അസോസിയേഷൻ ഉണ്ടെങ്കിലും നീണ്ട പത്ത് വർഷത്തെ കാത്തിരിപ്പ് തുടരുകയാണ്. സുപ്രീം കോടതിയുടെ അവസാന വിധി ഇനിയും വന്നിട്ടില്ല.  ഇതിനിടയിൽ കഴിഞ്ഞ മാസം അവസാനവാരത്തിൽ ദുരന്തത്തിൽ മരിച്ച കർണാടക സ്വദേശിയുടെ ആശ്രിതർ സ്വമേധയാ ഫയൽ ചെയ്ത കേസിൽ 7.64.29437 കോടി രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.നവി മുംബെയിൽ താമസക്കാരനായിരുന്ന ദുബായി ആസ്ഥാനമായുള്ള കമ്പനിയുടെ മിഡിൽ ഈസ്റ്റ് ഡയറക്ടർ മഹേന്ദ്ര കൊഡ് ക്കണി (45)യുടെ ഭാര്യക്കും, രണ്ട് മക്കൾക്കുമാണ് എയർ ഇന്ത്യ നഷ്ട പരിഹാരം നൽകേണ്ടത്. അഡ്വ. യശ്വന്ത് ഷേണായി മുഖാന്തിരമാണ് മഹേന്ദ്ര കൊഡ് ക്കണിയുടെ ആശ്രിതർ സുപ്രീം കോടതിയിൽ കേസ് വാദിച്ച് എയർ ഇന്ത്യാ വിമാന ദുരന്തത്തിലെ ഏറ്റവും ഉയർന്ന നഷ്ട പരിഹാരം നേടിയെടുത്തത് - ഇദ്ദഹത്തിന്റെ മാതാവിന് നേരത്തെ എയർ ഇന്ത്യ 40 ലക്ഷം രുപ നഷ്ടപരിഹാരം നൽകിയിരുന്നു. വിമാന ദുരന്തത്തിൽ മരിച്ചവർക്ക് അന്ന് ഗൾഫിൽ ലഭിച്ചിരുന്ന ശമ്പളത്തെ അടിരം കണക്കാക്കിയത്. എന്നാൽ തുഛമായ ശമ്പളത്തിൽ ജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്ന നിരവധി പേർ ദുരന്തത്തിൽ മരണപെട്ടതോടെ ഇവരുടെ കുടുംബങ്ങൾ ഇന്നും കണ്ണീരുമായി കഴിഞ്ഞുകൂടുകയാണ്   മോൺട്രിയൻ കരാർ അനുസരിച്ചുള്ള നഷ്ടപരിഹാരത്തിനായി അബ്ദുൽ സലാം നടത്തുന്ന നിയമ പോരാട്ടം വിജയം കാണുകയാണെങ്കിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മുഴുവൻ ആശ്രിതർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

കടപ്പാട്-അബ്ദുൽ റഹിമാൻ ആലൂർ

Post a Comment

Previous Post Next Post