അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനൊരുങ്ങി ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്



ഗുജറാത്ത്:(www.thrnorthviewnews.in)

അയോധ്യയിലെ രാമക്ഷേത്ര നിർമാണം നാളെ ആരംഭിക്കും. നിര്‍മ്മാണത്തിന് മുന്നോടിയായി തറക്കല്ലിടൽ ചടങ്ങിനാണ് നാളെ തുടക്കം കുറിക്കുന്നതെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.

രാമജന്മഭൂമിയിലെ കുബര്‍ തിലാ പ്രത്യേക പീഠത്തിൽ വെച്ച് നടക്കുന്ന ശിവപൂജയോടുകൂടിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക. ലങ്കയ്‌ക്കെതിരെ ആക്രമണം നടത്തുന്നതിന് മുമ്പ് രാമൻ ശിവനോട് പ്രാർത്ഥിച്ചിരുന്നുവെന്നും ഈ പാരമ്പര്യമാണ് തങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ശ്രീരാം ജൻമഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മേധാവി മഹാന്ത് നൃത്ത ഗോപാൽ ദാസ് വക്താവ് മഹാന്ത് കമൽ നയൻ ദാസ് പറഞ്ഞു. രുദ്രാഭിഷേക് എന്നറിയപ്പെടുന്ന ഈ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് തറക്കല്ലിടൽ ചടങ്ങിന് തുടക്കം കുറിക്കുക. മഹന്ത് നൃത്യ ഗോപാൽ ദാസിന്‍റെ കാർമികത്വത്തിലായിരിക്കും ചടങ്ങുകൾ. രാവിലെ 8മണിയോടുകൂടി ചടങ്ങുകള്‍ക്ക് തുടക്കമാകും. 16ാം നൂറ്റാണ്ടിൽ പണിത ബാബരി മസ്ജിദ്, രാമക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണെന്ന് ആരോപിച്ച് 1992 ഡിസംബര്‍ 6 ന് സംഘപരിവാർ കർസേവകർ തകർക്കുകയായിരുന്നു. 2019 നവംബര്‍ 9നായിരുന്നു ബാബറി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രം പണിയാം എന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഭൂമി രാമക്ഷേത്രത്തിന് നൽകണമെന്നും പകരം പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ ഭൂമി അയോധ്യയിൽതന്നെ നൽകണമെന്നുമായിരുന്നു വിധി. തുടർന്ന് ഇവിടെ താൽക്കാലികമായി കെട്ടിയുയർത്തിയ ക്ഷേത്രത്തിൽ പൂജിച്ചിരുന്ന രാം ലല്ല വിഗ്രഹം മാർച്ചിൽ ആചാരാഘോഷങ്ങളോടെ പുതിയ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചിരുന്നു.


Post a Comment

Previous Post Next Post