എസ്.ടി.യു ദേശീയ പ്രതിഷേധ ദിനം: മുളിയാറിൽ വ്യാപക സമരം.
മുളിയാർ:(www.thenorthviewnews in) 'ഇന്ത്യയെ വിൽക്കരുത്,തൊഴിൽ നിയമങ്ങൾ തകർക്കരുത്'
എന്ന മുദ്രാവാക്യവുമായി
എസ്.ടി.യുദേശ വ്യാപക മായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി മുളിയാർ പഞ്ചായത്തിൽ വിവിധ ഫെഡറേഷനുകളുടെ നേതൃത്വത്തിൽ സമരം നടത്തി.
മോട്ടോർ തൊഴിലാളി യൂണിയൻ എസ്.ടി.യു. പൊവ്വൽ യൂണിറ്റ്
നടത്തിയ സമരം ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രറി എ.ബി.ശാഫി ഉദ്ഘാടനം ചെയ്തു.എസ്.എം. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
സെക്രട്ടറിഅബുബക്കർ സ്വാഗതം പറഞ്ഞു.
അബുബക്കർകോട്ട,
അഹമ്മദ് കോട്ട അശ്റഫ് കോടി,മുനീർ സംബന്ധിച്ചു.
ആർട്ടിസൻസ് ആൻറ് സ്കിൽഡ് ജനറൽ വർക്കേഴ്സ്എസ്.ടി.യുവിൻ്റെ നേതൃത്വത്തിൽ ബോവിക്കാനം പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തിയ സമരം സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.എം. മുഹമ്മദ് കുഞ്ഞി ഉൽഘാടനം ചെയ്തു.മ ൻസൂർ മല്ലത്ത് അധ്യക്ഷത വഹിച്ചു.സമീർഅല്ലാമ നഗർ,റംഷീദ്ബാലനടുക്കം, അബ്ദുൽ ഖാദർ മുഗു സംബന്ധിച്ചു.
തെഴിലുറപ്പ്തൊഴിലാളി യൂണിയൻ എസ്.ടി.യു
വിൻ്റെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ.ഓഫീസിനു മുമ്പിൽ നടത്തിയ സമരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉൽഘാടനംചെയ്തു.ജില്ലാ സെക്രട്ടറിഅനീസമൻസൂർ
മല്ലത്ത്അധ്യക്ഷതവഹിച്ചു. ശംസീർ മൂലടുക്കം,
ആസ്യഹമീദ്, താഹിറ, അഷ്ഫാദ് ബോവിക്കാനം,
സംറൂദ് നുസ്രത്ത് നഗർ, ഇർഷാദ് ബെള്ളിപ്പാടി, സിദ്ധീഖ് ബാവിക്കര നേതൃത്വം നൽകി.
നിർമാണ തൊഴിലാളി യൂണിയൻ ബോവിക്കാനം യുണിറ്റ്
മുളിയാർ ടെലിഫോൺ ഭവന് മുന്നിൽ നടത്തിയ ധർണ്ണ ജില്ലജോയിൻ്റ് സെക്രട്ടറി ബി.കെ ഹംസ ആലൂർ ഉദ്ഘാടനം ചെയ്യ്തു. യൂണിറ്റ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ കുന്നിൽ അധ്യക്ഷത വഹിച്ചു. മൊയിതീൻ ചാപ്പ, മഹമ്മൂദ് ബാലനടുക്കം, അബ്ദുല്ല മണയംങ്കോട് സംബന്ധിച്ചു.
മോട്ടോർ ആൻറ് എൻജിനിയറിംഗ് വർക്കേഴ്സ് യുണിയൻ എസ്.ടി.യു
ബോവിക്കാനം യൂണിറ്റ് പോസ്റ്റ് ഓ ഫിസിന് മുന്നിൽ നടത്തിയ സമരം ജില്ല വൈസ് പ്രസിണ്ടൻറ് ബി.എം. ഹാരിസ് ഉൽഘടനം ചെയ്തു.
കെ. മുഹമ്മദ് കുഞ്ഞി,
സത്താർ നുസ്രത്ത് നഗർ,
ഇക്ക്ബാൽ നുസ്രത്ത് നഗർ,ഹാഷിം ആലൂർ
സംബന്ധിച്ചു.
ചുമട്ട്തൊഴിലാളി യൂണിയൻ എസ്.ടി.യു
ബി.എസ്.എൻ.എൽ.ഓഫീസിനുമുന്നിൽ നടത്തിയ സമരം ബി.എം.ഹാരിസ് ഉൽഘടനം ചെയ്തു.
കെ.മുഹമ്മദ് കുഞ്ഞി,
അഷ്റഫ് ജബരിക്കുളം,
ശാഫിനുസ്രത്ത് നഗർ സംബന്ധിച്ചു.
പീടിക തൊഴിലാളി യൂണയൻ എസ്.ടി.യു
ബോവിക്കാനം യൂണിറ്റ് മുളിയാർ സി.എച്ച്.സി.ക്ക് മുമ്പിൽ നടത്തിയ സമരം യൂണിറ്റ് പ്രസിഡണ്ട് ഹനീഫ് ബോവിക്കാനം ഉൽഘാടനം ചെയ്തു. നിഷാദ് ബാലനടുക്കം, ചെമ്മു നുസ്രത്ത്, കെ.ബി.ബാസിത്ത്, റുഫൈക്ക് സംബന്ധിച്ചു.

Post a Comment