കൊറോണ എന്ന മഹാമാരിയിലൂടെ കടന്നു പോകുന്ന ചെറിയ പെരുന്നാൾ
സത്താർ അസ്ഹരി കുഞ്ചാർ
(മലേഷ്യ)
വിശുദ്ധ റമളാനിന്റെ പുണ്യ ദിനരാത്രികളിൽ വൃത മനുഷ്ഠിച്ചും ധാനധർമ്മങ്ങൾ നടത്തിയും പ്രാർത്ഥനകളെ കൊണ്ടും മറ്റു പുണ്യകർമ്മങ്ങളെ കൊണ്ട് പുളകിതമാക്കി (www.thenorthviewnews.in) ആത്മിയ്യ സംസ്കരണം നടത്തി സത്യവിശ്വാസികൾ സന്തോഷത്തിന്റെയും സഹനത്തിന്റെയും ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്.
എന്നാൽ ഇത്തവണത്തെ റമളാൻ സത്യവിശ്വാസികൾക്ക് ദുഃഖം ഉണ്ടാക്കി കൊണ്ടാണ് നമ്മോട് വിട പറയുന്നത്. പള്ളികളിലെ ജമാഅത്ത് നിസ്കാരങ്ങളും വെള്ളിയാഴ്ചകളിലെ ജുമുഅകളോ നടത്താൻ നടത്താൻ സാധിക്കാതെ യാണ് പുണ്യങ്ങളുടെ പൂക്കാലം വിട പറയുന്നത്. കൊറോണ എന്ന മഹാമാരിയുടെ പശ്ചാതലത്തിൽ സാമൂഹ്യ വ്യാപനം തടയുന്നതിന് വേണ്ടി സർക്കാർ നടപ്പിലാക്കിയ ലോക്ഡൗ ൺ കാരണമാണ് പുണ്യകർമ്മങ്ങളൊന്നും പള്ളികളിൽ വെച്ച് നിർവ്വഹിക്കാൻ സാധിക്കാതെ പോയത്.
ഈ ഒരു സാഹചര്യത്തിൽ തന്നെയാണ് ചെറിയ പെരുന്നാളും വന്നണയുന്നത്.
കല്യാണങ്ങൾക്കും ഷോപ്പിങ്ങുകൾക്കു മടക്കം
മറ്റു പല കാര്യങ്ങൾക്കും നിയന്ത്രണ പരിതിയിൽ സർക്കാർ ഇളവുകൾ നൽകിയിരിക്കുന്നു.
ഇത് പോലെ നിയന്ത്രണ പരിതിയിൽ തന്നെ
കൂടുതൽ വൈറസ് ബാധിക്കാത്ത പ്രദേഷങ്ങളിൽ പെരുന്നാൾ നിസ്കാരം ജമാഅതായി നിർവ്വഹിക്കാനും പള്ളി കളിലെ മറ്റു പ്രാർത്ഥനകൾക്കും സർക്കാർ ഇളവ് പ്രഖ്യാപിക്കുണമെന്ന് അപേക്ഷി ക്കുന്നു.
മുസ്ലിംകൾക്ക് സന്തോഷിക്കാനും ആഘോശിക്കാനും അല്ലാഹു കനിഞ്ഞ് നൽകിയതാണ് ചെറിപെരുന്നാളും വലിയ പെരുന്നാളും.
വിശുദ്ധ റമളാനിന്റെ അവസാനത്തെ വൃതവും അനുഷ്ടിച്ച് മാനത്ത് ശവ്വാൽ പൊന്നമ്പിളി പ്രത്യക്ഷപ്പെടലോടെ സത്യവിശ്വാസികൾ തക്ബീർ ധ്വനികൾ മുഴക്കി ചെറിയ പെരുന്നാളിനെ സ്വാഗതം ചെയ്യുന്നു. പുതുവസ്ത്രമണിഞ്ഞും പരസ്പരം ഹസ്തദാനം ചെയ്തും ഫിത്വർ സകാത്ത് നൽകിയും സ്വദഖകൾ നൽകിയും കുടുംബ ബന്ധം ചേർത്തും സത്യവിശ്വാസികൾ ചെറിയ പെരുന്നാളിനെ അലങ്കിരിക്കുന്നു.
എന്നാൽ ഇത്തവണത്തെ
ചെറിയ പെരുന്നാൾ കൊറോണ എന്ന മഹാമാരിയിലൂടെയാണ് കടന്ന് പോകുന്നത്.ഇന്ത്യയടക്കം മിക്ക രാജ്യങ്ങങ്ങളും കോവിഡ് - 19 വൈറസിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്.
ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ പലരുടെയും ജോലികൾ നഷ്ടപ്പെട്ടു .പലരും സാമ്പത്തീകമായി തളർന്നു.ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യം ഇതിനിടയിലാണ് നാം എല്ലാവർഷവും പുതുവസ്ത്രമണിയുന്ന പരസ്പരം സ്നേഹവും സൗഹാർദവും പങ്കിടുന്ന കുടുംബ ബന്ധം ചേർക്കുന്ന
സദഖകളെ കൊണ്ടും ഫിത്വർ സകാത്ത് കൊടുത്തും പരസ്പര സഹായ ഹസ്തങ്ങൾ കൈ മാറുന്ന സന്തോഷത്തിന്റെ സ്നേഹത്തിന്റെ സൗഹാർദത്തിന്റെ സന്ദേശവുമായി ചെറിയ പെരുന്നാൾ നമ്മളിലേക്ക് വന്നിരിക്കുന്നത്.
ഒന്നിച്ചിരിന്ന് സുകൃതം പങ്കിടാനോ കുടുംബ ബന്ധങ്ങൾ ചേർക്കാനോ പെരുന്നാൾ നിസ്കാരം പോലും പള്ളിയിൽ പോയി നിർവ്വഹിക്കാനോ കഴിയാത്ത സാഹചര്യം.
കഴിഞ്ഞ വർഷം പേലെയുള്ള സുഖങ്ങളൊന്നും ഇത്തവണത്തെ പെരുന്നാളിനില്ല എന്നാ താ ണ് സത്യം
പള്ളി മിനാരങ്ങളിലൂടെ തക്ബീർ ധ്വനികൾ മുഴങ്ങി കേട്ടാൽ പുതുവസ്ത്രമണിഞ്ഞും അത്തർ പുരട്ടിയും ഉമ്മയോടും ഭാര്യ യോടും പെങ്ങൻ മാരോടും യാത്രപറഞ്ഞ് പള്ളിയിലേക്ക് പുറപ്പെടുന്ന രസകരവും സന്തോഷകരവുമായ അന്തരീക്ഷം കൊ റോണ എന്ന മഹാമാരിയുടെ പശ്ചാതലത്തിൽ നഷ്ടപ്പെട്ടു പോയ സാഹചര്യത്തിലാണ് ഈ സുദിനം മിന്നി മറിയുന്നത്.
പെരുന്നാളിന്റ അവേശത്തിൽ നമ്മുടെ ഗവർമെന്റ് നടപ്പിലാക്കീടുള്ള ലോക്ഡൗൺ നിയമങ്ങൾ ലങ്കിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. ലോകത്തിന്റെ നാനാഭാഗത്തും വൈറസിന്റ വ്യാപനം അനിയന്ത്രിതമായിക്കൊണ്ടിരിക്കുംബോഴും
നമ്മുടെ കൊച്ചു കേരളം വൈറസ് വ്യാപനത്തിന്റെ നിന്ത്രണത്തിൽ ശ്രദ്ധിച്ചത് ലോക രാഷ്ട്രങ്ങളിൽ പോലും ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. വൈറസ് വ്യാപന നിയന്ത്രിക്കുന്നതിൽ യൂറോപ്യൻ രാജ്യങ്ങളക്കം എല്ലാ രാജ്യങ്ങളും കേരളത്തെ റോൾ മോഡലാക്കിക്കൊണ്ടിരിക്കുകയാണ്.കേരളത്തിന് ഇതൊരു അഭിമാന മുഹൂർത്തവും കൂടിയാണ്.
വിശിഷ്യ നമ്മുടെ കാസറഗോഡ് പുർണ്ണമായി വൈറസ് മുക്ത ജില്ലയായി മാറിയിരിന്നു . ദൗർഭാഗ്യവശാൽ വീണ്ടും വൈറസിന്റെ പിടിയിൽ നമ്മുടെ ജില്ല അകപ്പെട്ടിരിക്കുകയാണ്. ഇനിയും നാം നിയന്ത്രണ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ വൈറസിന്റെ വ്യാപനം തടയാൻ പറ്റാത്ത സാഹചര്യത്തിലേക്ക് നീങ്ങുകയും വലിയ ദുരന്തം നാം അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യും.
അത് കൊണ്ട് തന്നെ പെരുന്നാളാഘോശം നിയന്ത്രണ പരിതി വിട്ട് പോകാതിരിക്കാൻ നാം ശ്രദ്ധിക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ..... ഏവവർക്കു എന്റെ ഹൃദയം നിറഞ്ഞ ഈദുൽ ഫിത്വർ ആശംസകൾ...

Post a Comment