ക്രിമിനലുകളെ നിലക്ക് നിർത്താൻ നേതൃത്വം തയ്യാറാവണം - യൂത്ത് ലീഗ്






കാഞ്ഞങ്ങാട്:(www.thenorthiewnews.in) പഴയ കടപ്പുറം പെരുന്നാൾ കിറ്റുമായി പോയ യൂത്ത് ലീഗ് മുനിസിപ്പൽ ജോ: സെക്രട്ടറി സുബൈർ പഴയ കടപ്പുറത്തിനെയും പ്രവർത്തകരെയും സംഘം ചേർന്ന് വധിക്കാൻ ശ്രമിച്ച സംഭവം ഒരു രാഷ്ട്രീയ പാർട്ടിക്ക് ചേർന്നതല്ലെന്നും ഇത്തരം ഗുണ്ടകളെ നിലക്ക് നിർത്താൻ പാർട്ടി നേതൃത്വം തയ്യാറാവണമെന്ന് മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡൻ്റ് റമീസ് ആറങ്ങാടിയും ജനറൽ സെക്രട്ടറി ഇർഷാദ് കല്ലൂരാവിയും പ്രസ്ഥാവിച്ചു
സന്നദ്ധ സേവനം നടത്തുന്നത് ഏത് രാഷ്ടീയ പാർട്ടിയാണെങ്കിലും, സംഘടനകളാണെങ്കിലും അത് അംഗീകരിക്കാനും അവർക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകാൻ തയ്യാറുള്ളവരുമാണ് യൂത്ത് ലീഗുകാർ
ഇത്തരം സേവനം നടത്താൻ പറ്റുന്നില്ലെങ്കിൽ സേവനം നടത്തുന്നവരെ അടിച്ചൊതുക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിക്ക് ചേർന്നതല്ലെന്നും, ഇത് തുടരാനാണ് ഭാവമെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് നേതാക്കൾ കൂട്ടി ചേർത്തു

Post a Comment

Previous Post Next Post