എം.പി വീരേന്ദ്രകുമാർ അന്തരിച്ചു




കോഴിക്കോട് :(www.thenorthviewnews.in) എം പി വീരേന്ദ്രകുമാർ അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ച്ച രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവില്‍ രാജ്യഭാംമായ വിരേന്ദ്ര കുമാര്‍ കോഴിക്കോട് നിന്നുമുള്ള മുന്‍ ലോക്സഭാ അംഗം കൂടിയാണ്. ലോക് താന്ത്രിക് ജനതാ ദള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ അദ്ദേഹം തത്വചിന്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.

എല്‍.ഡി.എഫ് രൂപീകരിച്ച കാലത്ത് മുന്നണിയുടെ ആദ്യ കണ്‍വീനര്‍ എം.പി വീരേന്ദ്രകുമാര്‍ ആയിരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ അമരക്കാരില്‍ ഒരാളായി പ്രവര്‍ത്തിച്ച വീരേന്ദ്രകുമാര്‍ മുന്‍ മദ്രാസ് നിയമസഭാംഗമായിരുന്ന പദ്മപ്രഭ ഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലൈ 22നാണ് കല്‍പ്പറ്റയിലെ പ്രശസ്തമായ ജൈന കുടുംബത്തില്‍ ജനിക്കുന്നത്.

 സംസ്കാരം കൽപറ്റയിൽ നടക്കും.

Post a Comment

Previous Post Next Post