കാസർകോട് 3 പ്രദേശങ്ങൾ പുതുതായി ഹോട്സ്പോട്ടിൽ



കാസര്‍കോട് (www.thenorthviewnews.in): സംസ്ഥാനത്ത്‌
ഇന്ന് 6 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം, പുതുശേരി, കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുന്‍സിപ്പാലിറ്റി, കാസര്‍ഗോഡ് ജില്ലയിലെ മധൂര്‍, ഉദുമ, മഞ്ചേശ്വരം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 82 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കാസര്‍കോട് കണ്ടെന്‍മെന്റ് സോണ്‍:
 പൈവളിഗെ പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളും, കള്ളാര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡും, കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ നാല്, 23-ാം വാര്‍ഡുകളും, കോടോം ബേളൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡും, വോര്‍ക്കാടി പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളും, മീഞ്ചയിലെ രണ്ടാം വാര്‍ഡും, മംഗല്‍പാടി പഞ്ചായത്തിലെ 11-ാം വാര്‍ഡും, മധൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡും, ഉദുമയിലെ ഒമ്ബതാം വാര്‍ഡും, മഞ്ചേശ്വരത്തെ 11-ാം വാര്‍ഡുമാണ് കണ്ടെയിന്‍മെന്റ് സോണിലുള്ളത്.

Post a Comment

Previous Post Next Post