കർണ്ണാടകയിലുടനീളം ശനിയാഴ്ച വൈകുന്നേരം മുതല്‍ തിങ്കളാഴ്ച രാവിലെ വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു




ബംഗളൂർ:(www.thenorthviewnews.in) കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബംഗളൂരുവിലുടനീളം ശനിയാഴ്ച വൈകുന്നേരം മുതല്‍ തിങ്കളാഴ്ച രാവിലെ വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു. വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ വൈറസ് പടരാതിരിക്കാന്‍ നഗരത്തില്‍ ഞായറാഴ്ച കര്‍ഫ്യൂ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശാനുസരണം കര്‍ഫ്യൂ വിജയിപ്പിക്കാന്‍ നഗരത്തില്‍ കര്‍ശന പരിശോധന നടത്തും. മീറ്റിംഗുകളും മറ്റ് ഒത്തുചേരലുകളും സംഘടിപ്പിക്കാന്‍ അനുവദിക്കില്ല. ആളുകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. അനാവശ്യമായി കറങ്ങിനടക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.

Post a Comment

Previous Post Next Post