കോവിഡ് രോഗികളുടെ മുഴുവൻ വിവരങ്ങളും സംസ്ഥാന സർക്കാരിന് കൈമാറിയതായി സ്പ്രിന്‍ക്ലര്‍ കമ്പനി ഹൈക്കോടതിയെ അറിയിച്ചു.

കോവിഡ് രോഗികളുടെ മുഴുവൻ വിവരങ്ങളും സംസ്ഥാന സർക്കാരിന് കൈമാറിയതായി സ്പ്രിന്‍ക്ലര്‍ കമ്പനി ഹൈക്കോടതിയെ അറിയിച്ചു. ശേഷിക്കുന്ന ബാക്ക് അപ് ഡേറ്റകൾ സർക്കാർ നിർദേശ പ്രകാരം നശിപ്പിച്ചതായും സ്പ്രിന്‍ക്ലര്‍ കോടതിയിൽ റിപ്പോർട്ട് നൽകി.
സ്പ്രിന്‍ക്ലര്‍ തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ ഇനി പൂര്‍ണമായും സിഡിറ്റിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും . ഡാറ്റ സൂക്ഷിക്കുന്ന സിഡിറ്റ് അക്കൗണ്ടിലേക്ക് സ്പ്രിന്‍ക്ലറിന് പ്രവേശനം അനുവദിക്കില്ലന്നും വ്യക്തമാക്കി സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെയാണ് സ്പ്രിന്‍ക്ലറിന്റെ വിശദീകരണം.
കോവിഡ് രോഗികളുമായി ബന്ധപ്പെട്ട ഒരുവിവരവും തങ്ങളുടെ കൈവശമില്ലന്നാണ് സ്പ്രിന്‍ക്ലർ കോടതിയെ അറിയിച്ചത്. സർക്കാർ നിർദേശ പ്രകാരം ഡേറ്റകളും സോഫ്റ്റ് വെയറും കൈമാറി കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ ശേഖരിച്ച ഡേറ്റ എന്തു ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നില്ല. സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം ഈ ബാക്ക് അപ് ഡാറ്റകൾ നശിപ്പിച്ചുവെന്നും സ്പ്രിന്‍ക്ലര്‍ കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ നിർദേശങ്ങൾ എല്ലാം പാലിച്ചിട്ടുണ്ടന്നും കമ്പനി കോടതിയെ അറിയിച്ചിട്ടുണ്ട്.
ഡാറ്റ സൂക്ഷിക്കുന്ന കാര്യത്തിൽ വ്യക്തത തേടി മെയ് 14ന് സ്പ്രിൻക്ളർ സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിനു മറുപടിയായി മെയ് 16ന് ആണ് എല്ലാ ഡേറ്റയും നശിപ്പിക്കാൻ സർക്കാർ സ്പ്രിൻക്ളറിന് കത്ത് നൽകിയത്. ബാക്ക് അപ്പ് ഡേറ്റ നശിപ്പിച്ച സാഹചര്യത്തിൽ, ഏപ്രിൽ 24ലെ ഇടക്കാല ഉത്തരവിൽ വ്യക്തത തേടിക്കൊണ്ടുള്ള ഹരജി പിൻവലിക്കുന്നതായും സ്പ്രിൻക്ളർ ഹൈക്കോടതിയെ അറിയിച്ചു.
Post a Comment