ഫോർട്ട് നൈബർസ് ആർട്ട്സ്& സ്പോർട്സ് ക്ലബ്ബ് കടവത്ത് ഹാരിസ് ഒറവങ്കരയെ ആദരിച്ചു.




കാസർകോട്: (www.thenorthviewnews.in)
മത,  സമൂഹിക, സാംസ്കരിക കലാ-കായിക , ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ തന്റേതായ പ്രവർത്തന ശൈലി കൊണ്ട്  മാത്യകയാകുന്ന  ശ്രീ: ഹാരിസ് ഒറവങ്കരയെ, ഫോർട്ട് നൈബർസ്  ആർട്ട്സ് & സ്പോർട്സ് ക്ലബ്ബ് (FASC), കടവത്തിന്റെ ആഭിമുഖ്യത്തിൽ  നൽകിയ "സ്നേഹാദരവ് " ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്   വിപുലമായ പരിപാടികളോടെ ക്ലബ്ബിൽ വെച്ച് നടത്തപ്പെട്ടു...
      സാനി തായത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് നൂർ മസ്ജിദ് ഇമാം  ബഹു: അബ്ദുൽ റഹ്മാൻ ഫൈസി പ്രാർത്ഥന നടത്തി. നൂർ മസ്ജിദ് കമ്മിറ്റി ജനറൽ സക്രട്ടറി ബഹു: സി.എ. അബ്ദുൽ റഹിമാൻ സാഹിബ് ഉദ്ഘാടനം നിർവ്വഹിച്ച്,  ബഹു: ഹാരിസ് ഒറവങ്കരയെ പൊന്നാട അണിയിച്ചു ആദരിച്ചു. ക്ലബ്ബ് സക്രട്ടറി ഖലിൽ.ടി.എം. ശ്രീ: ഹാരിസ് ഒറവങ്കരയ്ക്ക്  ആദരവ് ഫലകം നൽകി 'സ്നേഹാദരവ് ' അറിയിച്ചു.
    ശ്രീ: ഹാരിസ് മറുപടി പ്രസംഗം നടത്തി.     ഖാലിദ് സഅദി, ഗഫൂർ കടവത്ത്,  മുനീർ KMA , മുനി കടവത്ത്, നിയാസ്,കബീർ ചളിയംകോട്, റഹീം ഒറവങ്കര, ഷഹ്സി തായത്ത്, കമാലുദ്ധീൻ, ബിലാൽ, ദാവൂദ് , തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു  സംസാരിച്ചു.
         ഖലിൽ ടി.എം സ്വാഗതവും സർഫറാസ് .സി.കെ,  നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post