ചികിത്സ കിട്ടാതെ ഇന്നത്തെ രണ്ടാമത്തെ മരണം: മരണം 9 ആയി



കാസർകോട് (www.thenorthviewnews.in): ചികിത്സ കിട്ടാതെ മറ്റൊരു മരണം കൂടി. തുമിനാട് സ്വദേശി യൂസഫ് ആണ് മരിച്ചത് . നെഞ്ച് വേദനയെതുടർന്ന് ഉപ്പളയിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി മറ്റ് മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു നിർദേശം. കാസ‌‌‌‌‌‌ർകോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു മരണം. ഇതോടെ കാസർകോട് ജില്ലയിൽ വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 9 ആയി.


ചികിത്സ കിട്ടാതെയുള്ള ഇന്നത്തെ രണ്ടാമത്തെ മരണമാണ് ഇത്. കർണാടക ദേശീയ പാത അതിർത്തി അടച്ചതോടെ ചികിത്സ കിട്ടാതെ ഹൊസങ്കടി സ്വദേശി രുദ്രപ്പയും ഇന്ന് മരിച്ചിരുന്നു. ഹൃദ്രോഗി ആയിരുന്ന ഇയാൾ മംഗളുരുവിലായിരുന്നു ചികിത്സ നടത്തിയിരുന്നത്. ഇയാളുടെ വീട്ടിൽ നിന്നും എട്ട് കിലോമീറ്റർ മാത്രമേ മംഗലൂരുവിലെ ആശുപത്രിയിലേക്കുള്ളു. എന്നാൽ അതിർത്തി അടച്ചതോടെ സ്ഥിരമായുണ്ടായിരുന്ന ചികിത്സ നൽകാൻ കഴിഞ്ഞില്ല. ന്നര വർഷം മുൻപ് ഹൃദയ ശസ്ത്ര ക്രിയക്ക് വിധേയനായിരുന്ന ഇയാളെ നെഞ്ച് വേദനയെ തുടർന്ന് ഉപ്പളയിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരിക്കുക ആയിരുന്നു

KEYWORDS


DISTRICT INFORMATION OFFICER

DISTRICT COLLECTOR KASARGOD

DISTRICT POLICE SUPERINTENDENT

Post a Comment

Previous Post Next Post