കാസര്‍കോട് : (www.thenorthviewnews.in) ഉപ്പള സോങ്കാല്‍ സ്വദേശി അസീസിന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (21 ) ആണ് കുത്തേറ്റ്  മരിച്ചത്. സോങ്കാല്‍ സ്വദേശി അശ്വിത്തിനെതിരെയാണ് കേസ്. സിദ്ധിഖിനെ കുത്തിയത് അശ്വിത്താണെന്ന് പോലീസ് പറഞ്ഞു. അശ്വിത്തിനെ കൂടാതെ കൊലചെയ്യാനെത്തിയ ബൈക്കില്‍ മറ്റു രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നു. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതികള്‍ക്കായി കര്‍ണാടകത്തിലും പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. 


കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി ഐ എം ആരോപിച്ചിരുന്നു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ട് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതായി പോലീസ് സംശയിക്കുന്നു. പ്രതികളില്‍ ഒരാള്‍ ബി ജെ പി അനുഭാവം ഉള്ളയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ സഹോദരനും ബി ജെ പിയുടെ സജീവ പ്രവര്‍ത്തകനാണ്.അഞ്ചു
വര്‍ഷം മുമ്പ് സി പി എം പ്രവര്‍ത്തകനെ കുത്തിയ കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ നേത്രത്വത്തിലാണ് അക്രമം നടത്തിയത്.

ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലില്‍ ആണ് സംഭവം.കുത്തേറ്റ് സിദ്ദീഖിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുക്കാര്‍ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. മഞ്ചേശ്വരം താലുക്കില്‍ ഉച്ചയ്ക്ക്് 2 മണി മുതല്‍ സി പി ഐ എം പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.



Post a Comment

Previous Post Next Post