കാസര്‍കോട്: (www.thenorthviewnews.in)  മഞ്ചേശ്വരം റോഡിന്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ അപകട മരണങ്ങള്‍ ഉണ്ടാകുമെന്ന് കാസര്‍കോട്് എന്‍ എച്ച് ആക്ഷന്‍ കമ്മിറ്റി. 
സമരം ചെയ്തും അട്ടഹസിച്ചും കെഞ്ചിയും പറഞ്ഞില്ലേ. അധികാരികള്‍ മനുഷ്യത്വപരമായി കണ്ണുതുറന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ചൗക്കിയിലെ ആ രണ്ടു പിഞ്ചു കുരുന്നുകളുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ല.
ഇതിനുമാത്രം ദ്രോഹിക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത് ?
മഴക്കാലം വരുമ്പോള്‍  കുഴികള്‍ അടച്ചില്ലെങ്കില്‍ വെള്ളം കെട്ടി നില്‍ക്കുകയും കൂടുതല്‍ വാഹന സഞ്ചാരമുള്ള സ്ഥലത്ത് വളരെ വേഗതയില്‍ അത് മരണകുഴിയായി മാറുമെന്ന് പോലുമറിയാത്തവരാണോ ഉത്തരവാദിത്തപ്പെട്ട അധികാരികള്‍. നിങ്ങള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ കൊണ്ടുമാത്രം  സമരം അവസാനിക്കില്ല. റോഡിന്റെ  സ്വജന അവസ്ഥ കാരണം മറ്റൊരു അപകടം സംഭവിക്കുന്നതിന് മുമ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ എത്രയും വേഗം സഞ്ചാര യോഗ്യമായ റോഡ് നിലവില്‍ വരുന്നതുവരെ നമ്മുടെ സമരം വിജയം കണ്ടു എന്ന് നമ്മള്‍ പ്രഖ്യാപിക്കില്ല. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ റോഡ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത് വരെ  ഞങ്ങള്‍ പോരാടുക തന്നെ ചെയ്യുമെന്ന് എന്‍ എച്ച് ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഉമ്മര്‍ പാടലടുക്ക പറഞ്ഞു.

Post a Comment

Previous Post Next Post