ബോവിക്കാനം : (www.thenorthviewnews.in)  മദ്രസ അധ്യാപകരുടെ പലിശ രഹിത ഭവന വായ്പ്പ ലഭിക്കുന്നതിന്ന് വേണ്ടി നല്‍കിയിട്ടുള്ള അപേക്ഷകളില്‍ ഉടന്‍ തീര്‍പ്പ് ഉണ്ടാക്കണമെന്ന് ബോവിക്കാനം റൈയ്ഞ്ച് മദ്രസ മനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട് ബി. എം. അബൂബക്കര്‍ മൂലടുക്കവും , ജനറല്‍ സെക്രട്ടറി അബ്ബാസ് കൊളച്ചപ്പും ആവശ്യപ്പെട്ടു.


സമുഹത്തിലെ ഏറ്റവുനിര്‍ദ്ധരരായ കുടുംബത്തില്‍പ്പെട്ട നന്മകള്‍ മാത്രം പഠിപ്പിച്ച് കൊടുക്കുന്നവരാണ് മദ്രസ അധ്യാപകര്‍. ഒരു വീട് എന്ന സ്വപ്നം പൂവണിയിക്കാനായി അപേക്ഷകള്‍ നല്‍കി വര്‍ഷങ്ങളായി കാത്തിരിക്കുന്നത്  ഈ അപേക്ഷകള്‍ എല്ലാ തീര്‍പ്പാക്കാതെ കെട്ടികിടക്കുകയാണ്. ആയതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായും ഇടപ്പെടണമെന്ന്  ഇവര്‍ കൂട്ടി ചേര്‍ത്തു.

Post a Comment

Previous Post Next Post