പൊവ്വല്‍: (www.thenorthviewnews.in) വീടിന് പിറക് വശത്തെ കുളത്തില്‍ മുങ്ങി താഴ്ന്ന രണ്ട് കൂട്ടുകാരെ അവസരോചിത ഇടപെടല്‍ കൊണ്ടും ധീരതയാര്‍ന്ന പ്രവര്‍ത്തനം കൊണ്ടും ദുരന്ത മുഖത്ത് നിന്നും രക്ഷിച്ച ആറ് വയസ്സ് കാരന്‍ പൊവ്വല്‍ അമ്മങ്കോടിലെ സൈനുല്‍ ആബിദിന് പൊവ്വല്‍ ബി സി സി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌നേഹാദരവ് നല്‍കി .
പൊവ്വല്‍ ബെഞ്ച് കോര്‍ട്ട് ബി സി സി ക്ലബ്ബ് അങ്കണത്തില്‍ വെച്ച ഇന്നലെ രാത്രി 7 മണിക്ക് നടന്ന സ്വീകരണ പരിപാടിയില്‍ വെച്ചാണ് ആബിദിനെ ആദരിച്ചത് .പരിപാടിയില്‍ മുളിയാറിലെ രാഷ്ട്രീയ കക്ഷി നേതാക്കളായ എ ബി ഷാഫി ,എം മാധവന്‍, മന്‍സൂര്‍ മല്ലത്ത് ,ബഡുവന്‍ കുഞ്ഞി ചാല്‍കര, പൊതു പ്രവര്‍ത്തകന്‍ ബാത്തിഷ പൊവ്വല്‍ എന്നിവര്‍ സംബന്ധിച്ചു .ധീരതയാര്‍ന്ന പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയനായ പിഞ്ചു സൈനുല്‍ ആബിദിനെ ക്ലബ്ബ് ഉപദേശക സമിതി അംഗം മുനീര്‍ പള്ളിക്കാല്‍ മെമന്റോ നല്‍കി ആദരിച്ചു , ക്ലബ്ബ് സെക്രട്ടറി ഇമ്രാന്‍ പൊവ്വല്‍ സ്വാഗതം പറഞ്ഞു , ജോയിന്‍ സെക്രട്ടറി ജാസര്‍ പൊവ്വല്‍ അധ്യക്ഷത വഹിച്ചു, ക്ലബ്ബ് ഭാരവാഹികളായ യുനസ്‌ക , മുഹമ്മദ് ലാട്ട്ണി , ബഷീര്‍ ബച്ചി എന്നിവര്‍ സംസാരിച്ചു , ക്ലബ്ബ് പ്രസിഡന്റ് സബാദ് നന്ദിയും പറഞ്ഞു .

Post a Comment