കാസര്‍കോട് : (www.thenorthviewnews.in) സി.എച്ച് സെന്റര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജീവകാരുണ്യത്തിന്റെ രാഷ്ട്രീയം എന്ന ആശയത്തില്‍ കൊര്‍ദോവ ക്രിയേഷന്‍സ് നിര്‍മിച്ച ഹ്രസ്വചിത്രം പച്ചമരതണലില്‍ ജൂലൈ 17ന് 11മണിക്ക് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പ്രദര്‍ശിപ്പിക്കും.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ സ്വിച്ച് ഓണ്‍ ചെയ്യും. അബ്ദുല്ല ഉദുമയാണ് കഥ, തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. കൊടിയുടെ നിറത്തിനപ്പുറം മാനവിക മൂല്യങ്ങള്‍ക്കാണ് നാം വില കല്‍പ്പിക്കേണ്ടതെന്ന സന്ദേശവും ജീവകാരുണ്യത്തിന്റെ രാഷ്ട്രീയമെന്ന ആശയുമാണ് പത്തുമിനുറ്റ് ദൈര്‍ഘ്യമുള്ള 'പച്ചമരതണലില്‍' നല്‍കുന്നത്.

Post a Comment