കാസര്‍കോട്: (www.thenorthviewnews.in) അല്‍ റാസി പാരാമെഡിക്കല്‍ സയന്‍സ് കോളജിന് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ (എം. എച്ച്. ആര്‍. ഡി) ട്രെയിനിംഗ് സെന്ററിനുള്ള അംഗീകാരം (എ വി ഐ നമ്പര്‍ 590128). തിരുവനന്തപുരം ആയുര്‍വേദ കോളജിന് സമീപം കഴിഞ്ഞ 13 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഹ്യുമന്‍ റിസോര്‍സ് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ കീഴിലാണ് അല്‍ റാസി കോളജ് പ്രവര്‍ത്തനം നടത്തുന്നത്.
എച്ച്. ആര്‍. ഡി. എസിന്റെ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് പി. എസ്്. സി അംഗീകാരം ലഭിച്ചിട്ടുണ്ട്. എച്ച്. ആര്‍. ഡി. എസിന്റെ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് പി. എസ്. സി അംഗീകാരം ലഭിച്ചിട്ടുണ്ട്.
രണ്ടു വര്‍ഷമായി കസര്‍കോട് പുതിയ ബസ് സ്റ്റാന്റ് നാലാം നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന അല്‍ റാസി കോളേജില്‍ ഡി. എം. എല്‍. ടി , ഒ. ടി, റേഡിയോഗ്രഫി, തുടങ്ങിയ കോഴ്‌സുകള്‍ക്ക് പുറമെ നിരവധി ടെക്‌നിക്കല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോഴ്‌സുകളും നല്‍കപെടുന്നുവെന്ന് മാനേജിംഗ് ഡയറക്ടര്‍മാരായ റഫീഖ് വിദ്യാനഗര്‍, അനീസ് ബി. എ എന്നിവര്‍ അറിയിച്ചു. കേരളത്തിലെ ഏറ്റവും മികച്ച പാരാമെഡിക്കല്‍ കോളജിനുള്ള എച്ച്. ആര്‍. ഡി. എസിന്റെ 2017ലെ അവാര്‍ഡും അല്‍റാസി കരസ്ഥമാക്കിയിട്ടുണ്ട്.

Post a Comment