ബോവിക്കാനം: (www.thenorthviewnew.in) ബോവിക്കാനം റൈയ്ഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാല ജൂലൈ 28 ശനിയാഴ്ച പൊവ്വല്‍ റൗളത്തുല്‍ ഉലൂം മദ്രസഹാളില്‍ വെച്ച് നടക്കും. പൊവ്വല്‍ ജുമാ മസ്ജിദ് ഖത്തീബും മുദരിസുമായ സുബൈര്‍ ദാരിമി പൊവ്വലില്‍ ഉല്‍ഘാടനം ചെയ്യുന്ന പരിപാടിയില്‍ റൈയ്ഞ്ച് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഹനീഫി ആലൂര്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത മുഫത്തിശ് മുസ്തഫ ദാരിമി കരുവാരക്കുണ്ട് ശില്‍പ്പശാലക്ക് നേതൃത്വം നല്‍കും.
റൈയ്ഞ്ച് വൈസ് പ്രസിഡണ്ട് റഷീദ് ഫൈസി, യുസുഫ് സഅദി, യുസുഫ് മുസ്ലിയാര്‍, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി ആലൂര്‍, പരീക്ഷ ബോഡ് ചെയര്‍മാന്‍ സലാം നഈമി, മദ്രസ മനേജ്‌മെന്റ് പ്രസിഡണ്ട് ബി.എം അബൂബക്കര്‍ മൂലടുക്കം, സെക്രട്ടറി അബ്ബാസ് കൊളച്ചപ്പ്, ട്രഷറര്‍ എം.എസ് ഷുക്കൂര്‍, അബ്ദുല്ല കുഞ്ഞി ഹാജി, ഹസൈനാര്‍ ഹാജി, എസ്.എം.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് എ.ബി ശാഫി, ബിസ്മില്ല അബ്ദുല്‍ ഖാദര്‍ ഹാജി, എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി ബി.കെ ഹംസ ആലൂര്‍, എസ്.കെ.എസ്.എഫ് സഹചാരി മേഖല കോഡിനേറ്റര്‍ അബ്ദല്ല ആലൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും
റൈയ്ഞ്ച് ജനറല്‍ സെക്രട്ടറി ഹമീദ് ഫൈസി സ്വാഗതവും സിദ്ധീഖ് ഫൈസി നന്ദിയും പറയും

Post a Comment