കുമ്പള: (www.thenorthviewnews.in) കുമ്പളയില്‍ വിദ്യാര്‍ത്ഥികളുടെ ബസ്സ് യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി CPT പ്രവര്‍ത്തകര്‍ കുമ്പളയിലെത്തി. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍, ഹൈസ്‌ക്കൂള്‍ എച്ച് എം,
യു പി.സ്‌കൂള്‍ എച്ച് എം എന്നിവരുമായി ചര്‍ച്ച നടത്തുകയും കുട്ടികള്‍ നടുറോഡില്‍ ഇറങ്ങി നിന്ന് ബസ്സ് കാത്തു നില്‍ക്കുന്നതിന്നെപ്പറ്റി ബോധവല്‍ക്കരിക്കണമെന്നും NSS കേഡറ്റുകളുടെ സേവനം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ന്ന് മഴയത്തും വെയിലത്തും കുട്ടികളെ ബസ്സ് പുറപ്പെടുന്നതു വരെ ക്യൂ നിറുത്തുന്നതുമായി ബന്ധപ്പെട്ട് ബസ് ജിവനക്കാരെ ഉപദേശിക്കുകയും
ക്യൂ നിന്നിരുന്ന കുട്ടികളെ ബസ്സില്‍ കയറ്റി വിടുകയും ചെയതു.
പിന്നീട് C I ഓഫിസില്‍ ചെന്ന് ഇന്‍സ്‌പെക്ടറെ കണ്ട് ട്രാഫിക് സംബന്ധമായി ചര്‍ച്ച നടത്തുകയും അതിന്റ അടിസ്ഥാനത്തില്‍ സ്ഥിരമായി
ഒരു ഹോം ഗാര്‍ഡിനെയും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെയും കുമ്പളയില്‍ നിയോഗിക്കാമെന്ന് C I ഉറപ്പ് നല്‍കുകയും ചെയതു.
CPT സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മര്‍പാടലടുക്ക, കാസര്‍കോട്് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ പൂവട്ക്ക, ജില്ലാ ട്രഷറര്‍ ജയപ്രസാദ് ബേഡകം,
ജില്ലാ ജോയിന്‍ സെക്രട്ടറി ബദറുദ്ദീന്‍ മഞ്ചേശ്വരം, മണ്ഡലം പ്രസിഡണ്ട് മിഷാല്‍ റഹ്മാന്‍, സെക്രട്ടറി പ്രശാന്ത് എം എം കെ എന്നിവര്‍ നേതൃത്യം നല്‍കി.

Post a Comment