പൊവ്വല്‍:(wwwthenorthviewnews.in) മുസ്ലിം ലീഗ് പൊവ്വല്‍ മേഖലാ സ്ഥിരം റിലീഫ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ റംസാന്‍ റിലീഫ് 2018 നാളെ പൊവ്വല്‍ മര്‍ഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ വെച്ച് നടത്തപ്പെടും.
ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് വര്ഷങ്ങളായി വെത്യസ്തങ്ങളായ പരിപാടികളാണ് റിലീഫ് കമ്മിറ്റി നടത്തിട്ടുള്ളത്... ഇതിന്റെ ഭാഗമായി അബുദാബി കെ. എം. സി. സി യുടെ സഹകരണത്തോടെ നിര്‍ധന കുടുംബത്തിനുള്ള ബൈത്തുറഹ്മ നിര്‍മ്മാണം നടന്നു വരികയാണ്. കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ രോഗികള്‍ക്കു ആശ്വാസമായി പൂര്‍ണ്ണമായ ചികിത്സ സഹായങ്ങള്‍ വര്ഷങ്ങളായി നല്‍കി വരുന്നുണ്ട്... ഈ റമളാനില്‍ 5 ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള സമാശ്വാസ പെന്‍ഷന്‍, 350 ല്‍ പരം കുടുംബങ്ങള്‍ക്കുള്ള റംസാന്‍ കിറ്റ്, പുതു വസ്ത്ര വിതരണം, s. s.l. c, പ്ലസ് ടു, മദ്രസ ഉന്നത വിജയികള്‍ക്കുള്ള അനുമോദനം, ചികിത്സ സഹായ വിതരണം തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടി മുസ്ലിം ലീഗ് സംസ്ഥാന േൃലssurer ബഹുമാനപെട്ട ചെര്‍ക്കളം അബ്ദുള്ള സാഹിബ് ഉല്‍ഘടനം ചെയ്യും. റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ എ. ബി. ഷാഫി അധ്യക്ഷത വഹിക്കും.കണ്‍വീനര്‍ എം. എസ്.ശുകൂര്‍ സ്വാഗതം പറയും. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എം. സി കമറുദ്ധീന്‍ സാഹിബ് , ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ സാഹിബ് േൃലssurer കല്ലട്ര മാഹിന്‍ ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് എം. എ സ് മുഹമ്മദ് കുഞ്ഞി. മണ്ഡലം പ്രസിഡന്റ് കെ ഇ. എ ബക്കര്‍ തുടങ്ങി മുസ്ലിം ലീഗ് ജില്ലാ മണ്ഡലം, പഞ്ചായത് നേതാക്കളും പോഷക അനുബന്ധ സംഘടന നേതാക്കളും സംബന്ധിക്കും..

Post a Comment