മൊഗ്രാല്‍ പുത്തൂര്‍:(www.thenorthviewnews.in) ബഹ്‌റൈന്‍ കാസര്‍കോട് ജില്ലാ കെ.എം സി.സി. യുടെ നേതൃത്വത്തില്‍ പ്രവാസി കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി. വര്‍ഷങ്ങളോളം ബഹ്‌റൈനില്‍ ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തി ചികിത്സയില്‍ കഴിയുന്നവരുടെയും മരണപ്പെട്ടവരുടെയും കുടുംബങ്ങള്‍ക്കാണ്  സഹായം നല്‍കിയത്.
റംസാന്‍ മീറ്റ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി. എം മുനീര്‍ ഹാജി ഉല്‍ഘാടനം ചെയ്തു. ധന സഹായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍ യൂത്ത് ലീഗ് 15ാം വാര്‍ഡ് പ്രസിഡണ്ട് ഡി.എം.നൗഫലിന് കൈമാറി. ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. കുഞ്ഞാമു അധ്യക്ഷത വഹിച്ചു.. കെ.എ.അബ്ദുല്ലക്കുഞ്ഞി.എസ്.പി സലാഹുദ്ദീന്‍. അന്‍വര്‍ ചേരങ്കൈ.മഹമ്മൂദ് കുളങ്കര. എരിയാല്‍ മുഹമ്മദ് കുഞ്ഞി. മാഹിന്‍ കുന്നില്‍ .റഫീഖ് ഹാജി.സിറാജ് മൂപ്പ.എസ്.കെ. മുഹമ്മദ് അലി.മഹമ്മൂദ് ബള്ളൂര്‍.സി.പി.അബ്ദുല്ല. ഔഫു ബള്ളൂര്‍. കുട്ടിഞ്ഞി.ശംസു ബ്ലാര്‍ക്കോട്.അബ്ദുല്‍ ഖാദര്‍. തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post