ചെര്‍ക്കള.:  (www.thenorthview.in)15 -ാംവാര്‍ഡ്   മുസ്ലിം ലീഗ് നേതാവും ചെങ്കള  പഞ്ചായത്ത് മുസ്ലിം ലീഗ് കൗണ്‍സിലറുമായ  വടക്കേക്കര അബ്ദുല്‍ റഹിമാന്‍ സാഹിബിന്റെ വിയോഗത്തില്‍ ബേര്‍ക്ക വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനാ സദസ്സും അനുസ്മരണ യോഗവും നടത്തി . പ്രാര്‍ഥന സദസിന് സി പി മൊയ്തു മൗലവി നേതൃത്വം നാല്‍ കി വാര്‍ഡ് പ്രസിഡന്റ് ഷുക്കൂര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഇബ്രാഹിം ബേര്‍ക സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി മൂസാ ബി ചെര്‍ക്കള, മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ബി കെ അബ്ദു സമദ്, നാസര്‍ ചായിന്റടി, ഹാരിസ് താ യല്‍, സലാം ചെര്‍ക്കളം, അഷ്‌റഫ് പെര്‍ള്ളം, ഗഫൂര്‍ സി എം, സി എ മുഹമ്മദ് ഉനൈസ്, കെയ്‌സി മുഹമ്മദ് കുഞ്ഞി, മുത്തലിബ് ബേര്‍ക,എം സി എ ഫൈസല്‍, മൊയ്തു  പാലക്കുഴി, സി അമൂ, ബി എ മുഹമ്മദ് കുഞ്ഞി, ആമു പുതിയ ടുകം, സി എച്ച് കലാം, ഉസ്മാന്‍ ചരകടവ്, അജ്ജു പള്ളത്തടുകം,റൗഫ് മക്കാം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


Post a Comment

Previous Post Next Post