മൊഗ്രാല്‍പുത്തൂര്‍: (www.thenorthview.in) പഞ്ചായത്ത്തല ഉല്‍ഘാടനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് നടന്നു...
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മൊഗ്രാല്‍പുത്തൂര്‍ കുടുംബാരോഗ്യ കോമ്പൗണ്ടില്‍ അമ്പത് വൃക്ഷത്തൈകള്‍ നട്ടു....
പഞ്ചായത്ത്തല ഉല്‍ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ.ജലീല്‍ നിര്‍വ്വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഹമീദ് ബെള്ളൂര്‍ അദ്ധ്യക്ഷം വഹിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.അഷ്‌റഫ് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ നാസ്മിന്‍ ജെ നസീര്‍, ഡോ. കൊച്ചുത്രേസ്യ എ.എന്‍, പഞ്ചായത്ത് സെക്രട്ടറി ശ്രീജ.കെ, അസി.സെക്രട്ടറി കെ.വിജയന്‍, വി.ഇ.ഒ.. സുഗുണന്‍ ,മാഹിന്‍ കുന്നില്‍, പി.എച്ച്.എന്‍ വത്സല, കെ.ജയറാം, വി.രാജി, വി.സുലൈഖ, ജഫീന, ഷൈലജ, സുമ, രതീഷ്, സൂറത്ത്, റുക്‌സാന, മറിയംബി, സുഭഗ, കുഞ്ഞിരാമന്‍, NREG ഓവര്‍സിയര്‍ രഞ്ചിത്ത് എന്നിവരും, ഇരുപതോളം തൊഴിലുറപ്പ് തൊഴിലാളികളും ' പരിപാടിയില്‍ സംബന്ധിച്ചു.
നട്ട മരങ്ങള്‍ ജൈവവേലി കെട്ടി സംരക്ഷിക്കുമെന്നും കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ഓരോ മരവും ഏറ്റെടുത്ത് സംരക്ഷിക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു...
മുന്‍ വര്‍ഷങ്ങളില്‍ നട്ട 20 ഓളം മരങ്ങള്‍' സംരക്ഷിച്ചിട്ടുണ്ട്.

Post a Comment