എതിർത്തോട്:(www.thenorthviewnews.in) എം എസ് എഫ് എതിർത്തോട് ശാഖ കമ്മിറ്റിയുടെ നേതൃതത്തിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങൻ നൽകി.
SSLC യിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ അഭിനന്ദ്, സമസ്ത പൊതു പരീക്ഷയിൽ സംസ്ഥാന തലത്തിൽ അഞ്ചാം റാങ്ക് (ടോപ്+)നേടിയ സാബിത്ത്, ലണ്ടനിൽ നിന്നും MBA ബിരുദമെടുത്ത അജ്മൽ,
ഖുർആൻ മനഃപാഠമാക്കിയ ഹാഫിള് അൻഷാദ്,ഗവണ്മെന്റ് ഉദ്യോഗം നേടിയ സിദ്ധീഖ് കപ്പണ,എന്നിവർക്കൊപ്പം ചങ്ങാതിക്കൂട്ടം വിജയികളെയും അനുമോദിച്ചു. എതിർത്തോട്: എം എസ് എഫ് ശാഖ, ആകടിംഗ് പ്രസിഡണ്ട് ഖലീൽ മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു, പരിപാടിയുടെ ഉൽഘാടനം കാസർകോട് മണ്ഡലം സെക്രട്ടറി ഇ.അബൂബക്കർ ഹാജി നിർവ്വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ്,റഫീഖ് കേളോട്ട് മുഖ്യാതിത്ഥിയായി സംബന്ധിച്ചു.കാസർകോട് മാപ്പ് എജ്യുക്കേഷൻ എം.ഡി സമീൽ വിദ്യാർത്ഥികളുമായി സംവദിച്ചു. പരിപാടിയിൽ വാർഡ് മുസ് ലിം ലീഗ് പ്രസിഡണ്ട് ബേർക്ക അബ്ദുല്ല കുഞ്ഞി, എംഎസ്എഫ് മണ്ഡലം പ്രസിഡണ്ട് അനസ് എതിർത്തോട്, യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി അർഷാദ് എതിർത്തോട്, ടൗൺ പ്രസിഡണ്ട് ഹുസൈൻ കുഞ്ഞി ബേർക്ക, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മുട്ടത്തോടി ബാങ്ക് ഡയറക്ടർ സലീംകുന്നിൽ, യൂത്ത് ലീഗ് ശാഖ സെക്രട്ടറി സിറാജുദ്ധീൻ.പി എസ്, മുസ്തഫ ഇ, സബാദ്, അഷ്ക്കർ,ഖലീൽ ഇ.എം, റാഷിദ് വൈ.നാഫിഹ്, റിയാസ്, റാഷിദ്, ഖലീൽ,റമീസ് , ഇജാസ്,ഹാഷിർ , അർഷാദ്, അബ്ഷർ, ജംഷിദ് തുടങ്ങിയവർ സംബന്ധിച്ചു പ്രതിഭകൾക്ക് സ്നേഹോപഹാരം നൽകി അനുമോദിച്ചു ,ശാഖ സെക്രട്ടറി അബ്ദുൽ ഖാദർ സ്വാഗതവും, ട്രഷറർ അബ്ദുൽ ഖാദർ സി.എ നന്ദിയും പറഞ്ഞു.

Post a Comment