മൊഗ്രാല്‍ പുത്തൂര്‍ : (www.thenorthviewnews.in)വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ നിരന്തരമായി യാത്ര ചെയ്യുന്ന മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ റോഡ് എത്രയും വേഗത്തില്‍ നന്നാക്കണമെന്ന് 15ാം വാര്‍ഡ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
റോഡ് ഭൂരിഭാഗവും തകര്‍ന്നിരിക്കുകയാണ്.ലീഗ് വാര്‍ഡ് കമ്മിറ്റിയുടെയും വാര്‍ഡ് മെമ്പര്‍ ഫൗസിയയുടെയും അഭ്യര്‍ത്ഥന പ്രകാരം 3 ലക്ഷത്തോളം നീക്കിവെച്ചിരുന്നു.എന്നാല്‍ ടെണ്ടര്‍ എടുക്കാന്‍ ആളില്ലാത്തതിനാല്‍ പണി നടന്നില്ല. നിരവധി യാത്രക്കാരും വാഹനങ്ങളും ആശ്രയിക്കുന്ന പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നാണിത്.
സാങ്കേതിക തടസ്സങ്ങള്‍ നീക്കി എത്രയും വേഗത്തില്‍ റോഡ് പണി ആരംഭിക്കണമെന്ന് വാര്‍ഡ് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

Post a Comment