കാസര്‍കോട്:(www.thenorthviewnews.in)അന്ത്യോദയ എക്‌സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ് അനുവധിക്കാത്തതിനെതിരെയാണ് മുസ്‌ലീം ലീഗിന്റെ പ്രതി ക്ഷേധംകൊച്ചുവേളി മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസിനെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ ചങ്ങല വലിച്ച് നിറുത്തിച്ച് തടഞ്ഞ് വെച്ച സംഭവത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉള്‍പ്പടെ പത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്) കേസെടുത്തു.
കാസര്‍കോട് ജില്ലയില്‍ എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ ലീഗ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞത്.

എം.എല്‍.എക്ക് പുറമെ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറി മൂസ ബി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, സഹീര്‍ ആസിഫ്, കെ.എം അബ്ദുല്‍ റഹ്മാന്‍, മുജീബ് കമ്പാര്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അരമണിക്കൂറോളം ട്രാക്കില്‍ കയറി നിന്ന് ട്രെയിന്‍ തടഞ്ഞുവെച്ച് തടസം സൃഷ്ടിച്ചതിനാണ് കേസ്.







Post a Comment

Previous Post Next Post