കാസര്‍കോട്:(www.thenorthviewnews.in) അവഗണനക്കെതിരെ സമരം ശക്തമാകുന്നു. അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ് ആവശ്യപ്പെട്ട്
നിരാഹാര സമരം തുടങ്ങി.
കാലങ്ങളായി കാസര്‍കോടിനോട് തുടരുന്ന അവഗണനയ്‌ക്കെതിരെ ചെറുത്ത് നില്‍പ്പ് ശക്തമാകുന്നു. സോഷ്യല്‍ മീഡിയ ഇടപെടല്‍ ശക്തമായതോടെ രാഷ്ട്രീയ പാര്‍ട്ടികളും ഉണര്‍ന്നിരിക്കുകയാണ്. കാസര്‍കോടിനൊരിടം ഫെയ്‌സ്ബുക്ക് കൂട്ടായ്മ ഇടപെട്ട് വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ബ്ലഡ് സെപറേഷന്‍ യുണിറ്റ് പ്രാവര്‍ത്തികമാക്കി ഇപ്പോള്‍. അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോപം കരുത്താര്‍ജിച്ചതോടെ യാത്രക്കാര്‍ പ്രതീക്ഷയിലാണ്. ജൂലൈ ഒന്നു മുതല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പി. കരുണാകരന്‍ എം.പി. സത്യാഗ്രഹം പ്രഖ്യാപിച്ചത് നാട്ടുക്കാരുടെ പ്രതീക്ഷയേറ്റി പ്രാവാസി കോണ്‍ഗ്രസ് നേതാവ് രാജന്‍ ഐങ്ങോത്ത് ഇന്നു മുതല്‍ അനിശ്ചിതകാല സമരം തുടങ്ങി. ഇതേ ആവശ്യമുന്നയിച്ച് നാട്ടുക്കാര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. കഴിഞ്ഞദിവസം സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ സാമുഹിക പ്രവര്‍ത്തകന്‍ രാജന്‍ കരിവെള്ളൂര്‍ ഏകദിന ഉപവാസം നടത്തിയിരുന്നു. ഈ ആവശ്യമുന്നയിച്ച് ജനകീയ കൂട്ടായ്മ രൂപവത്കരിക്കാന്‍ സി.പി.ഐ. നേതൃത്യം ആലോചിച്ചു വരികയാണ്. ഈ മാസം 29 ന് എ.ഐ.വൈ.എഫ് തീവണ്ടി തടയും. എന്തിനും ഏതിനും കാസര്‍കോടിനെ അവഗണിക്കാം, പ്രതികരിക്കാന്‍ ആരുമുണ്ടാകില്ലായെന്ന അധികൃതരുടെ മനോഭാവം മാറാന്‍ ഈ പ്രക്ഷാഭം ഉപകരിക്കുമെന്ന് ജില്ലക്കാര്‍ കരുതുന്നു. വര്‍ഷങ്ങളായുള്ള അവഗണയ്‌ക്കെതിരായ ചെറുത്തുനില്‍പ്പ് കൂടിയാണിത്. രാജധാനി അടക്കം അഞ്ചുവണ്ടികള്‍ക്ക് സ്റ്റോപ്പ് ആവശ്യപ്പെട്ടിട്ട് കിട്ടിയില്ല. ആരുമറിയാതെ ബൈന്ദൂര്‍ പാസഞ്ചര്‍ നിര്‍ത്തലാക്കുകയും ചെയ്തു. അന്നൊക്കെ കാര്യമായ പ്രതികരണത്തിന് മുതിരാതിരുന്ന നേതാക്കള്‍ ഇതെങ്കിലും നേടിയെടുത്തേ അടങ്ങൂ എന്ന വാശിയിലാണ്. പളളിക്കര മേല്‍പ്പാലത്തിനുവേണ്ടി എം.പി നടത്തിയ സത്യാഗ്രഹം ജന ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മൂന്നാം ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ പാലം പണിക്കുവേണ്ട തടസ്സങ്ങള്‍ നീക്കമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്. പാലത്തിന് ഔപചാരിക തറക്കല്ലിടല്‍ നടന്നിട്ടില്ലെങ്കിലും സാങ്കേതികതടസ്സങ്ങളെല്ലാം നീങ്ങിക്കഴിഞ്ഞു. സമീപത്തെ കെട്ടിടങ്ങളും മറ്റും പൊളിച്ചുനീക്കി നിലമൊരുക്കുന്ന ജോലി നടന്നുവരികയാണ്. മണ്ണുപരിശോധനയും പൂര്‍ത്തിയായി. ആറുവരിപ്പാലമാണിവിടെ ലക്ഷ്യം. ദേശീയപാത വികസനത്തോടൊപ്പം 52.67 കോടി രൂപയുടെ ഈ പദ്ധതിയും പൂര്‍ത്തിയാകും വിധമാണ് നിക്കങ്ങള്‍ പുരോഗമിക്കുന്നത്. കേന്ദ്ര സര്‍വകലാശാലയിലെ മെഡിക്കല്‍ കോളജ് കണ്ണൂരില്‍ അവസാനിക്കുന്ന ജനശതാബ്ദി എക്‌സ്പ്രസ് ഇവിടേക്ക് നീട്ടുന്നതും അടക്കമുളളവ ചോദിച്ചുവാങ്ങാനുളള ഊര്‍ജ്ജം കൂടിയാവും ഈ പ്രക്ഷോപം വിജയിച്ചാല്‍.

Post a Comment