കാസര്‍കോട്: (www.thenorthviewnews.in)  കാസര്‍കോട് ജില്ലാ കലക്ടര്‍ ജീവന്‍ ബാബു ഐ..എസ് നു പരിസര ശുചീകരണത്തിന് പദവിയോ സ്റ്റാറ്റസോ ഒരു പ്രശ്‌നമേയല്ല. ഞായറാഴ്ച ഉപ്പളയില്‍ ശുചീകരണത്തിനിറങ്ങിയ സന്നദ്ധ പ്രവര്‍ത്തകരോടൊപ്പം മാലിന്യം നീക്കി സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുകയായിരുന്നു അദ്ദേഹം. 
മടി മൂലവും സ്റ്റാറ്റസിന് ഇടിവ് തട്ടുമെന്ന ഭയവും മൂലം നാം ഇറങ്ങാന്‍ മടിക്കുമ്പോഴാണ് ചൂലും കൈക്കോട്ടുമായി ജില്ലാ കലക്ടര്‍ തന്നെ നേരിട്ട് മാലിന്യം നീക്കാനെത്തിയത്. വീട്ടിലെ മാലിന്യം പൊതുയിടങ്ങളില്‍ തള്ളി വീടു മാത്രം ശുദ്ധിയാക്കാനുള്ള നമ്മുടെയൊക്കെ മനസ്സ് എന്ത് മാത്രം മലിനമാണ് എന്ന് സൂചിപ്പിക്കുന്നതായിരുന്നു കലക്ടര്‍ നേരിട്ടിറങ്ങി മാലിന്യം നീക്കുന്ന ആ ദൃശ്യങ്ങള്‍.ഇത്തരം ജനകീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ജില്ലാ കലക്ടര്‍ ജീവന്‍ ബാബു ഐ.എ.എസ് നെ കാസര്‍കോടിനൊരിടം അഭിനന്ദിക്കുന്നു, അദ്ദേഹം നമുക്കൊരു പാഠം ആവട്ടെ..






Keywords: Kasaragodinoridam, PRD Kasaragod

1 Comments

Post a Comment

Previous Post Next Post