മലപ്പുറം: (www.thenorthviewnews.in)എടപ്പാളിലെ തിയറ്ററില്‍ പത്തു വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ കുട്ടിയുടെ അമ്മയില്‍ നിന്നും പോലീസ് മൊഴിയെടുക്കുന്നു. കേസില്‍ ഇവരും പ്രതികളായേക്കുമെന്നാണ് സൂചന. റെസ്‌ക്യൂ ഹോമിലേക്ക് മാറ്റിയ കുട്ടിയെ വനിതാ കമ്മീഷന് അധ്യക്ഷ ഇന്നു കാണുമെന്നും അറിയിച്ചിട്ടുണ്ട്.


കഴിഞ്ഞ ദിവസമാണ് എടപ്പാളിലെ തിയറ്ററില്‍ പത്തു വയസുകാരി പീഡനത്തിനിരയാകുന്ന ദൃശ്യങ്ങള്‍് ചാനലുകള്‍ പുറത്തുവിട്ടത്. ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി പിടിയിലായി. പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയാണു പിടിയിലായത്.

തിയറ്ററില് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ബാലികയുടെ അമ്മയാണെന്നും പിന്നീട് പോലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ മൗനാനുവാദത്തോടെയാണ് ഇയാള്‍ പീഡിപ്പിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്.



Post a Comment

Previous Post Next Post