കാസര്‍കോട് : (www.thenortheviwenews.in) മംഗളൂരു സൗത്ത്(ഉള്ളാള്‍)മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭക്ഷ്യപൊതുവിതരണ മന്ത്രി യു.ടി.ഖാദര്‍ വിജയിച്ചു. തുടര്‍ച്ചയായി നാലാം തവണ ജയിച്ചപ്പോള്‍ ഭൂരിപക്ഷം 29510. കഴിഞ്ഞ തവണ 29000 ആയിരുന്നു ഭൂരിപക്ഷം. ബി.ജെ.പിയിലെ സന്തോഷ്‌കുമാര്‍ റായ് ബൊളിയാറുവിനെയാണ് തോല്‍പ്പിച്ചത്.
ദക്ഷിണ കന്നടയില്‍ ഉള്ളാള്‍ ഒഴികെ മറ്റെല്ലായിടത്തും ബി.ജെ.പിക്കാണ് വിജയം. ഉള്ളാളിലും മംഗലാപുരത്തും യു.ടി ഖാദറിന്റെ വിജയം പ്രവര്‍ത്തകര്‍ ആഘോഷിച്ചു.
ശാന്തിനഗറില്‍ എന്‍.എ ഹാരിസ് വിജയിച്ചു. കാസര്‍കോട് സ്വദേശിയായ ഹാരിസ് മൂന്നാം തവണയാണ് ശാന്തിനഗറില്‍ നിന്നും ജനവിധി തേടിയത്. ശാന്തിനഗറിലെ സിറ്റിംഗ് എം.എല്‍.എയായ ഇദ്ദേഹത്തിന്റെ പേര് അവസാന ലിസ്റ്റിലാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കാസര്‍കോട്ടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ ഡോ.എന്‍.എ മുഹമ്മദിന്റെ മകനാണ് എന്‍.എ ഹാരിസ്.
Keywords: Dr: N.A Haris,U.T.Khader.

Post a Comment