കാസര്‍കോട്: (www.thenortheviewnews.in) വിശുദ്ധ റംസാനിനെ വരവേറ്റ് കാസര്‍കോട്ട് ആരംഭിച്ച ഈന്തപ്പഴമേള ജനശ്രദ്ധ പിടിച്ചുപറ്റി. ബ്ലോക്ക് ഓഫീസിന് സമീപം മൂവിമാക്‌സ് കോംപ്ലക്‌സിലെ രണ്ടാം നിലയിലുള്ള കഫെ ഡി-14 ല്‍ ആണ് വിപുലമായ ഒരുക്കത്തോടെ മേള നടക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള അപൂര്‍വ്വയിനം ഈത്തപ്പഴങ്ങളാണ് മേളയുടെ ആകര്‍ഷണം. സൗദി, ഇറാന്‍, ജോര്‍ദ്ദാന്‍, ഈജിപ്ത്, ഒമാന്‍, യു എ ഇ, അള്‍ജീരിയ, ടുണീഷ്യ,ഇറാഖ്, എന്നിവിടങ്ങളിലെ സ്വാദേറിയ  ഈത്തപ്പഴങ്ങളാണ് മേളയുടെ പ്രധാന ഇനങ്ങള്‍. വിശുദ്ധ ഈത്തപ്പഴം എന്നറിയപ്പെടുന്ന സൗദിയിലെ അല്‍അജ്വ, ഈത്തപ്പഴങ്ങളുടെ രാജാവായ മെഡ്‌ജോള്‍ എന്നിവയാണ് മേളയിലെ സൂപ്പര്‍ താരങ്ങള്‍.

കോഴിക്കോടന്‍സ് ബേക്കോഴ്‌സ് ആന്റ് എക്‌സ്‌പോട്ടേഴ്‌സുമായി സഹകരിച്ചാണ് മേള നടത്തുന്നത്. മെയ് 23-വരെ നീണ്ടുനില്‍ക്കും.

70 രൂപ മുതല്‍ 6000 രൂപവരെ വിലയുള്ള ലോകോത്തര ഈന്തപ്പഴങ്ങളാണ് വിപണിയിലുള്ളത്. ഇതിനു പുറമെ ഈത്തപ്പഴം കൊണ്ടുണ്ടാക്കിയ അച്ചാറ്, പായസം, കേക്ക്, ഹല്‍വ, ബിസ്‌കറ്റ്, ചോക്ലേറ്റ്‌സ് തുടങ്ങി ആകര്‍ഷകമായ നിരവധി ഉല്‍പ്പന്നങ്ങളാണ് ജനങ്ങളെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്.

മേളയുടെ ഉല്‍ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. ആദ്യവില്‍പ്പന മുന്‍മന്ത്രി സി.ടി അഹമ്മദലി അബ്ദുള്‍ കരീം സിറ്റിഗോള്‍ഡിന് നല്‍കി നിര്‍വ്വഹിച്ചു. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള ആശംസകളര്‍പ്പിച്ചു. മുത്തലിബ് ചെര്‍ക്കള, അനസ് പാലക്കുന്ന്, ജാഫര്‍ മണലോടി, സുനിര്‍ പാലക്കുന്ന് എന്നിവരാണ് മേളക്ക് നേതൃത്വം നല്‍കുന്നത്.


Post a Comment

Previous Post Next Post