ബെംഗളൂരു: വിവാഹത്തിന് താലി കെട്ടിയതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് 25കാരനായ വരന് ദാരുണാന്ത്യം. കർണാടകയിലെ ബാഗൽകോട്ടിലെ ജാംഖണ്ഡി പട്ടണത്തിലാണ് സംഭവം. ശനിയാഴ്ച ആയിരുന്നു ചടങ്ങുകൾ നടത്തിയത്. പ്രവീൺ എന്ന യുവാവാണ് വധുവിന്റെ കഴുത്തിൽ താലിചാർത്തിയതിന് പിന്നാലെ മരണപ്പെട്ടത്. താലികെട്ടി ഏതാനും മിനിറ്റുകൾക്ക് ശേഷം വരൻ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്യുകയുമായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. ഉടൻ തന്നെ പ്രവീണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മാറ്റിയിരിക്കുകയാണ് അടുത്തിടെ ഹൃദയാഘാതം മൂലം മരിക്കുന്ന യുവതി യുവാക്കളുടെ എണ്ണത്തിൽ വലിയ വർധനവാണുള്ളത്. ഫെബ്രുവരിയിൽ, മധ്യപ്രദേശിൽ ഒരു വിവാഹത്തിനിടെ സംഗീത് ചടങ്ങിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ 23 വയസ്സുള്ള ഒരു സ്ത്രീക്ക് ഹൃദയാഘാതം മൂലം വേദിയിൽ മരിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഉത്തർപ്രദേശിലെ അലിഗഡിൽ സ്കൂളിലെ കായിക മത്സരത്തിനായി ഓട്ടം പരിശീലിക്കുന്നതിനിടെ 14 വയസ്സുള്ള ആൺകുട്ടി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. www.thenorthviewnews.in

إرسال تعليق