കാസർകോട്: പ്രസ് ക്ലബും ബോബി ഇന്റർനാഷണൽ ഗ്രൂപ്പുമായി ചേർന്ന് നടത്തുന്ന പ്രഥമ സംസ്ഥാന ജേർണലിസ്റ്റ് വടംവലി ചാമ്പ്യൻഷിപ്പ് ബുധനാഴ്ച നടക്കും. പ്രസ് ക്ലബിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ വെൽഫിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. സംസ്ഥാനത്തെ പ്രസ് ക്ലബ് ടീമുകൾക്കൊപ്പം കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയുടെ ടീമും മത്സരത്തിൽ പങ്കെടുക്കും. ഇതോടൊപ്പം കണ്ണൂർ, കാസർകോട് ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുള്ള മത്സരവുമുണ്ടാകും. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, എഐവൈഎഫ്. യുവമോർച്ച തുടങ്ങിയ യുവജന സംഘടനകളും ഇതിൽ പങ്കെടുക്കും. ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സിനിമാ താരങ്ങളും എംഎൽഎമാർ ഉൾപ്പെടെ ജനപ്രതിനിധികൾ പങ്കെടുക്കുന്ന സൗഹൃദ വടംവലിയുമുണ്ടാകും. ജേർണലിസ്റ്റ് മത്സരത്തിൽ ഒന്നുമുതൽ നാല് വരെ സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും. ഉത്തരമേഖലാ മത്സരത്തിൽ ആദ്യ എട്ട് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡ് ഉണ്ട്. എൻ.എ. നെല്ലിക്കുന്ന് എംഎൽഎ ചെയർമാനായ സംഘാടകസമിതിയാണ് പ്രവർത്തിക്കുന്നത്. വടംവലി അസോസിയേഷൻ ഭാരവാഹികൾ അടങ്ങുന്ന ടെക്നിക്കൽ കമ്മിറ്റിയാണ് മത്സരം നിയന്ത്രിക്കുന്നത്. പ്രസ് ക്ലബ് പ്രസിഡന്റ് സിജു കണ്ണൻ, സെക്രട്ടറി പ്രദീപ് നാരായണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുതു.www.thenorthviewnews.in
സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി നാളെ, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
The NorthView
0
تعليقات
إرسال تعليق