കാസർകോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗർ ഖുവ്വത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സ്പെഷ്യൽ അസംബ്ലിയും നടത്തി.
മഹൽ പ്രസിഡണ്ട് മാമു കൊപ്പര ഉദ്ഘാടനം ചെയ്തു.മദ്രസ ലീഡർ ശംഊനുൽ ഗാസി വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.മഹൽ ജനറൽ സെക്രട്ടറി ജമാൽ ചക്ലി ലഹരി വിരുദ്ധ സന്ദേശം നൽകി.,ട്രഷറർ ഹമീദ് ബദ്രിയ വൈസ് പ്രസിഡണ്ട് നിസാർ കൊട്ടിഗെ ,സെക്രട്ടറി അൻസാരി കൊട്ടിഗെ,അബൂബക്കർ, ,മദ്രസ മുഅല്ലിംകളായ,ഫാറൂഖ് സഅദി ,ഷാഫി സഅദി സംബന്ധിച്ചു. വൈസ് പ്രസിഡണ്ട് സുബൈർ പടപ്പിലിൻ്റെ ലഹരിവിരുദ്ധ കവിതാലാപനം ശ്രദ്ധേയമായി.മദ്രസ സദർ മുഅല്ലിം സിദ്ദീഖ് സഅദി സ്വാഗതവും,ഇമാം അബ്ദുൽ ഖാദർ ദാരിമി നന്ദിയും പറഞ്ഞു .
. www.thenorthviewnews.in
إرسال تعليق