വെഞ്ഞാറമൂട്:(www.thenorthviewnews.in) രാത്രി വീടുകയറിയ മോഷ്ടാവ് ഗർഭിണിയായ യുവതിയെ ഭീഷണിപ്പെടുത്തി സ്വർണം കവർന്നു. കുഞ്ഞിനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയിൽനിന്ന് രണ്ടരപ്പവൻ സ്വർണാഭരണം മോഷ്ടാവ് തട്ടിയെടുത്തത്.വെഞ്ഞാറമൂടാണ് സംഭവം. ചെമ്ബൂര് പരമേശ്വരം ശിവപാർവതിയിൽ പാർവതിയുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം പുലർച്ച രണ്ടിനാണ് സംഭവം. പാർവതിയും കുഞ്ഞും മാതാവും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. രാത്രിയിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ട് പാർവതി ഉണരുമ്ബോൾ ഒരാൾ കുട്ടിയുടെ അരഞ്ഞാണം അറുത്തെടുക്കാൻ ശ്രമിക്കുന്നതാണ് കാണുന്നത്.യുവതി ബഹളം വെച്ചതോടെ കുഞ്ഞിനെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ മോഷ്ടാവ് പാർവതി ധരിച്ചിരുന്ന രണ്ട് പവന്റെ മാല ഊരി വാങ്ങുകയായിരുന്നു കൂടാതെ അലമാരയിൽ ഉണ്ടായിരുന്ന നാല് ഗ്രാം സ്വർണവും കവർന്നു. വീണ്ടും ഇയാൾ സ്വർണത്തിനായി പരതിയെങ്കിലും കിട്ടിയില്ല. ശരീരമാകെ മുണ്ടുകൊണ്ടുമൂടിയ തടിച്ച ഒരാളായിരുന്നെന്ന് വീട്ടുകാർ പറയുന്നു. മാലയിലെ താലി മോഷ്ടാവ് തിരികെ നൽകി. പിന്നീട് ഇയാൾ വീടിന്റെ പിൻവാതിലിലൂടെ പുറത്തുപോയതോടെ പാർവതി സമീപവാസികളെയും ബന്ധുക്കളെയും വിളിച്ചുവരുത്തി.

Post a Comment