കൊല്ലം:(www.thenorthviewnews.in) കൊല്ലം ചടയമംഗലത്ത് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഇന്നലെ രാത്രി 11:30ഓടെ എംസി റോഡിൽ ചടയമംഗല. നെട്ടേത്തറയിലായിരുന്നു അപകടം ഉണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മഹാരാഷ്ട്ര രജിസ്ട്രേഷൻ കാറും തിരുവനന്തപുരം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോയ ടൂറിസ്റ്റ് ബസ് കുട്ടിയിടിക്കുകയായിരുന്നു.
കാർ യാത്രികരായ തമിഴ്നാട് നാഗർകോവിൽ രാധാപുരം സ്വദേശികളായ ശരവണൻ (30), ഷൺമുഖൻ ആചാരി (70) എന്നവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന കുട്ടികൾക്കുൾപ്പെടെ മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Post a Comment