കാസർകോട്: (www.thenorthviewnews.in)നെല്ലിക്കുന്നിലെ കാസർകോട് ജി വി എച്ച് എസ് എസ് ഫോർ ഗേൾസിലെ ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷത്തിൻ്റെ സമാപന ചടങ്ങിനോടനുബന്ധിച്ച് വ്യാഴം വൈകിട്ട് നഗരത്തിൽ നടത്തിയ വിളംബര ഘോഷയാത്ര വർണാഭമായി. പുലിക്കുന്നിൽ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര സോവനീർ കമ്മിറ്റി ചെയർമാൻ കെ എം ഹനീഫ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ഘോഷയാത്രയ്ക്ക് മുന്നിൽ ചെമനാട് വനിത കൂട്ടായ്മയുടെ ബാൻ്റ് മേളവും മുത്തു കുടയും വർണപകിട്ടേറി. ചിട്ടയാർന്ന ഘോഷയാത്രയിൽസ്ക്കുളിലെവിദ്യാർത്ഥിനികളുംപൂർവ്വവിദ്യാർത്ഥിനികളും രക്ഷിതാക്കളും അധ്യാപകരും അണിനിരന്നു. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം,പി.ടി എ പ്രസിഡൻറ് റാഷിദ് പൂരണം പ്രിൻസിപ്പൽ എം രാജീവൻ, എച്ച് എം.പിസവിത,നഗരസഭകൗൺസിലർമാരായ ഹേമലത ജെ ഷെട്ടി, വീണ അരുൺ ഷെട്ടി, എസ്എംസി ചെയർമാൻ ഹസൈനാർ തളങ്കര , പബ്ലിസിറ്റി ചെയർമാൻ ഷാഫി തെരുവത്ത്, ഒ എസ് എ പ്രസിഡൻ്റ് സാബിറ എവറസ്റ്റ്, ആർ എസ് ശ്രീജ,അനുശ്രീ,  അബ്ദുൽ റഹ്മാൻ ബാങ്കോട്, സൂര്യനാരായണ ഭട്ട്, സി കെ മദനൻ , ഇസ്മായിൽ   മാപ്പിള, റഹീം ചുരി , കെ ടി അൻവർ , സതീഷ്, ഉമേഷ്,  രഞ്ചിനി,അനസൂയ, മുജീബ്, വരുൺ എന്നിവർ അനുഗമിച്ചു. കാസർകോട് എസ് ഐ യുടെ നേതൃത്വത്തിൽ ട്രാഫിക്ക് ബ്ലോക്കില്ലാതെ പോലീസ് ഉദ്യോഗസ്ഥർ  നിയന്ത്രിച്ചു. ഇന്ന് വെള്ളിയാഴ്ച വൈകീട്ട് ആറ് മണി മുതൽ  വിവിധ കലാപരിപാടികളായ ഒപ്പന, തിരുവാതിര,കോൽക്കളി, സിനിമാറ്റിക് ഡാൻസ്, മാജിക് ഷോ , കരോക്കെ എന്നി വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും കലാപരിപാടികൾ കാസർകോട് എസ് ഐ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും. പി ടി എ പ്രസിഡൻ്റ് റാഷിദ് പൂരണം അധ്യക്ഷത വഹിക്കും. സമാപനദിവസമായ നാളെ ശനി രാവിലെ 10 മണിക്ക് അധ്യാപക സംഗമം സംഘടിപ്പിക്കും.  ചടങ്ങ് എ എസ് പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. ഡി ഇ ഒ ദിനേശ മുഖ്യാതിഥിയാകും.  ഉച്ചയ്ക്ക് ഒരു മണിക്ക് പൂർവ്വ വിദ്യാർത്ഥിനികളുടെ സംഗമം വാർഡ് കൗൺസിലർ വീണ കുമാരി അരുൺ ഷെട്ടി ഉദ്ഘാടനം ചെയ്യും. സ്ക്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ ഹസൈനാർ തളങ്കര അധ്യക്ഷത വഹിക്കും. പൂർവ്വ വിദ്യാർത്ഥിനി സംഘടന പ്രസിഡൻ്റ് സാബിറ എവറസ്റ്റ് ആഘോഷ കമ്മിറ്റികളുടെ ഭാരവാഹികൾ സംബന്ധിക്കും. വൈകീട്ട് 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനം എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിക്കും ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു മുഖ്യാതിഥിയാകും. നഗരസഭ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  രജനി, സോവനീർ കമ്മിറ്റി ചെയർമാൻ കെ എം ഹനീഫ , ആർ ഡി ഡി കണ്ണൂർ ആർ രാജേഷ് കുമാർ, ഡി ഡി ഇ കാസർകോട് ടി വി മധുസൂദനൻ, വി എച്ച്സി എ ഡി ഇ ആർ ഉദയകുമാരി തുടങ്ങിയവർ പ്രസംഗിക്കും. യോഗത്തിൽ പ്രിൻസിപ്പൽ എം രാജീവൻറിപ്പോർട്ട് അവതരിപ്പിക്കും.ആറ് മണി മുതൽ വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ അണിനിരക്കും.

Post a Comment

أحدث أقدم