ആലപ്പുഴ:(www.thenorthviewnews.in) കോളജിലേക്കുള്ള റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പരുക്കേറ്റു 15 മാസമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന നിയമ വിദ്യാർഥിനി മരിച്ചു.തോണ്ടൻകുളങ്ങര കൃഷ്ണകൃപയില്‍ വാണി സോമശേഖരൻ (24) ആണ് മരിച്ചത്. 2023 സെപ്റ്റംബർ 21ന് ഏറ്റുമാനൂർ സിഎസ്‌ഐ ലോ കോളജിന് മുന്നിലായിരുന്നു അപകടം. വീഴ്ചയില്‍ തലച്ചോറിനു ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്നു അബോധാവസ്ഥയിലായി. ആദ്യം തെള്ളകത്തെയും പിന്നീടു വെല്ലൂരിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞു.3 മാസമായി വീട്ടില്‍ വെന്റിലേറ്റർ സൗകര്യമൊരുക്കിയാണു പരിചരിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. അമ്ബലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ്. സഹോദരൻ: വസുദേവ്.

إرسال تعليق