തിരുവനന്തപുരം വര്‍ക്കല താഴെവെട്ടൂരില്‍ മദ്യപ സംഘത്തിന്റെ വെട്ടേറ്റ വയോധികന്‍ മരിച്ചു. താഴെവെട്ടൂര്‍ ചരുവിളവീട്ടില്‍ 60 വയസ്സുള്ള ഷാജഹാനാണ് മരിച്ചത്.തീരദേശ മേഖലയില്‍ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായി ഷാജഹാനും ബന്ധുവായ മത്സ്യത്തൊഴിലാളിയും ചേര്‍ന്ന് വര്‍ക്കല പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇതിലുള്ള വൈരാഗ്യം കാരണം ലഹരി മാഫിയ സംഘം കഴിഞ്ഞദിവസം ഷാജഹാന്റെ ബന്ധുവായ മത്സ്യ തൊഴിലാളിയെ മര്‍ദ്ദിച്ചിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി ആറംഗസംഘമെത്തി ഷാജഹാനെ ആക്രമിച്ചത്.സംഭവത്തില്‍ വെട്ടൂര്‍ ആശാ മുക്ക് സ്വദേശിയായ ജാസിം താഴെ വെട്ടൂര്‍ സ്വദേശികളായ ഹായിസ്, നൂഹു, സെയ്ദലി, ആഷിര്‍ എന്നിവരെ പ്രതികളാക്കി വര്‍ക്കല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ചാം പ്രതിയായ ആഷിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു പ്രതികളെക്കായിയുള്ള അന്വേഷണവും ഊര്‍ജ്ജപ്പെടുത്തി.(www.thenorthviewnews.in) 

Post a Comment

أحدث أقدم