കൊച്ചി:  (www.thenorthviewnews.in)സൗത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് ആക്രി ഗോഡൗണിൽ വൻ തീപിടിത്തം. അടുത്തുള്ള വീടും കടകളും പാർക്കിങ് ഏരിയയിലെ വാഹനങ്ങളും കത്തിനശിച്ചു. ഗോഡൗണിലുണ്ടായിരുന്നു 9 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്സും പൊലീസും ചേർന്ന് മുന്നരമണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്.

സൗത്ത് റെയിൽവേ പാലത്തിന് സമീപമായതിനാൽ ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. രണ്ടുമണിക്കൂർ കഴിഞ്ഞാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. തീ നിയന്ത്രണവിധേയമെന്ന് അഗ്നിശമന സേന അറിയിച്ചു

Post a Comment

أحدث أقدم