ന്യൂഡൽഹി: (www.thenorthviewnews.in)സത്യപ്രതിജ്ഞ ചെയ്ത് ഔദേ്‌യാഗികമായി പാർലമെന്റ് നടപടികളുടെ ഭാഗമാകുന്നതിന് മുമ്ബായി പ്രിയങ്കാ ന്ധി ആദ്യമെത്തുന്നത് സ്വന്തം മണ്ഡലത്തിന്റെ വിഷയത്തിൽ പ്രതിഷേധ പരിപാടിക്ക് മുന്നിലേക്ക്.

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്ക് എതിരേ നടക്കുന്ന പ്രതിഷേധത്തിന് നേത്യത്വം കൊടുത്തുകൊണ്ടാകും പ്രിയങ്കാഗാന്ധി.

പാർലമെന്റേറിയൻ കരിയർ തുടങ്ങുന്നത് വയനാട് എംപിയായി പ്രിയങ്കാഗാന്ധി ഇന്ന് പാർലമെന്റിൽ സത്യപ്രതിജ്ഞ നടത്തുന്നുമുണ്ട്.

ഡൽഹിയിൽ നടക്കുന്ന യുഡിഎഫ് എംപി മാരുടെ പ്രതിഷേധമാർച്ച് പ്രിയങ്ക നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരുടെ പാർലമെന്റ് മാർച്ചിന് ഇതുവരെയും ഡൽഹി പൊലീസ് അനുവാദം നൽകിയിട്ടില്ലെങ്കിലും പ്രതിഷേധ മാർച്ചുമായി മുമ്ബോട്ട് പോകാൻ തന്നെയാണ് എംപിമാരുടെ തീരുമാനം കേരളത്തിൽ നിന്നുള്ള എംപിമാർക്ക് ഒപ്പം വയനാട്ടിൽ നിന്നുള്ള മറ്റ് യുഡിഎഫ് ജനപ്രതിനിധികളും ഭാരവാഹികളും ഘടകകക്ഷി പ്രതിനിധികളും പാർലമെന്റ് മാർച്ചിന്റെ ഭാഗമാകും .

കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചത് ഇന്ന് രാവിലെ 11 മണിക്ക് പാർലമെന്റിലാണ് പ്രിയങ്കാഗാന്ധിയുടെ സത്യപ്രതിജ്ഞയും നടക്കുക. മുമ്‌ബ് സഹോദരൻ രാഹുൽ ഇതേ മണ്ഡലത്തിൽ നിന്നും നേടിയ വിജയ മാർജിനിനെ മറികടന്ന് അരങ്ങേറ്റ തെരഞ്ഞെടുപ്പിൽ തന്നെ നാല് ലക്ഷത്തിലധികം ഭൂരിപക്ഷത്തിലാണ് പ്രിയങ്ക വയനാട് സീറ്റിൽ നിന്നും പാർലമെന്റിലേക്ക് എത്തുന്നത്.

Post a Comment

أحدث أقدم