തിരു: ((www.thenorthviewnews.in)വിഭാഗീയത ഇല്ലാത്ത സാമുധായിക സൗഹാർദ്ധം വളർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്നു മന്ത്രി ജി.ആർ. അനിൽ. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിശുദ്ധ ഹജ്ജിന്റെ സന്ദേശം തന്നെ ഐക്യപ്പെടലാണന്നും മന്ത്രി കൂട്ടി ചേർത്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായി നിയമിതനായ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാറിന് ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് നൽകിയ സ്വീകരണ സമ്മേളനത്തിൽ പുരസ്കാരം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി സമുധായത്തിന് വേണ്ടി പ്രവർത്തന രംഗത്ത് സജീവമായി ഇടപെടുമ്പോഴും , മതേതര- കാഴ്ചപ്പാടോടു കൂടി സമൂഹ മനസാക്ഷിയോടൊപ്പം ചേർന്നു നിൽക്കുന്ന കരമന ബയാറിന് ഇപ്പോൾ ലഭിച്ച അംഗീകാരം അഭിനന്ദനം അർഹിക്കുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു. ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ സെക്രട്ടറി ഷംസുദ്ദീൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് മെമ്പർ അബ്ദുൽ ഷുക്കൂർ മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു ഐ ബി സതീഷ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി ഐജി ലക്ഷ്മണ ഗോകുലത്ത് ,അൽ മുഖ് ത്താദിർ ഗ്രൂപ്പ് ജനറൽ മാനേജർ ഗുൽസാർ അഹമ്മദ് സേട്ട്, കരമന ജമാഅത്ത് പ്രസിഡന്റ് എം എ ജലീൽ,മുഹമ്മദ് ബഷീർ ബാബു,ഇമാം അഹ്മദ് ബാഖവി, എം മുഹമ്മദ് മാഹിൻ , സിദ്ദീഖ് സജീവ് എന്നിവർ പ്രസംഗിച്ചു,വിവിധ സാമൂഹിക സാംസ്കാരിക സംഘടന ഭാരവാഹികൾ കരമന ബയാറിന് പൊന്നാട നൽകി ആദരിച്ചു
വിഭാഗീയതയില്ലാത്ത സൗഹാർദ്ധം കാലഘട്ടത്തിന്റെ ആവശ്യം. മന്ത്രി ജി ആർ അനിൽ.
The NorthView
0
تعليقات
إرسال تعليق